Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാൻസിലൂടെ വൈറലായ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം

text_fields
bookmark_border
ഡാൻസിലൂടെ വൈറലായ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം
cancel

കോഴിക്കോട്​: മെഡിക്കൽ​ കോളജിന്‍റെ വരാന്തയിൽ നടത്തിയ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ വിദ്വേഷ പ്രചാരണം.

ഇരുവരുടെയും പേരിനൊപ്പമുള്ള റസാഖും ഓംകുമാറും ​എടുത്തുപറഞ്ഞും മതം അന്വേഷിച്ചുമാണ്​​ വിദ്വേഷ പ്രചാരണം നടത്തുന്നത്​.ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്.ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നാണ്​ പോസ്റ്റ്​ പറയുന്നത്​.

കൃഷ്​ണ രാജ്​ എന്ന ​ഫേസ്​ബുക്ക്​ ഐഡിയിൽ നിന്നാണ്​ പോസ്റ്റ്​ വന്നിരിക്കുന്നത്​.

പോസ്റ്റിന്‍റെ പൂർണരൂപം
ജാനകിയും നവീനും.
തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു.
ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ.
എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്.
ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.


വിദ്വേഷ പ്രചരണത്തിനെതിരെ രൂക്ഷമായ പ്രതികരണത്തിനൊപ്പം അനുകൂലിച്ചും നിരവധി കമന്‍റുകൾ ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hate propaganda on social media against medical students
Next Story