Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിശ്വാസ് സിൻഹയെ സ്ഥലംമാറ്റിയത് പെരുമാറ്റദൂഷ്യത്താൽ -ജ്യോതികുമാർ ചാമക്കാല

text_fields
bookmark_border
Biswas Sinha Ias jyothi kumar chamakkala
cancel

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വാസ് സിൻഹയെ സ്ഥലംമാറ്റിയത് പെരുമാറ്റദൂഷ്യത്തിന്‍റെ പേരിലെന്ന് കെ.പി.സി.സി വക്താവ് ജ്യോതികുമാർ ചാമക്കാല. വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് ബിശ്വാസ് സിൻഹ അപമര്യാദയായി പെരുമാറി.

രണ്ട് ജൂനിയർ വനിതാ ഒാഫീസർമാർക്ക് രാത്രിയിൽ അശ്ലീല സന്ദേശം അയച്ചു. സമാനമായ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ജ്യോതികുമാർ ചാമക്കാല ആരോപിച്ചു. ബിശ്വാസ് സിൻഹയുടേതെന്ന് കരുതുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളും വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, നടപടി ഉണ്ടായില്ല. കേസ് രജിസ്റ്റർ ചെയ്യാതെ സംഭവം ഒതുക്കിതീർക്കാനാണ് ശ്രമം നടക്കുന്നത്. സ്ഥലംമാറ്റത്തിലൂടെ മാത്രം ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നതല്ല. സംഭവത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.

തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിശ്വാസ് സിൻഹയും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hate Message Biswas Sinha Ias Jyothi Kumar Chamakkala -Kerala News
Next Story