Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത കമീഷൻ...

വനിത കമീഷൻ അധ്യക്ഷക്കെതിരായ കത്തുകൾ ഡി.ജി.പിക്ക് കൈമാറി

text_fields
bookmark_border
M C Josephine
cancel

തിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ മോശം പരാമർശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകൾ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ കൈമാറി. നടിക്കെതിരായ പരാമർശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്​താവനകൾ നടത്തിയ സംഭവത്തിൽ പി.സി. ജോർജ് എം.എൽ.എക്കെതിരെ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് വനിത കമീഷൻ അധ്യക്ഷയുടെ പേരിൽ കത്തുകളും മനുഷ്യവിസർജ്യവും തപാലിൽ വന്നത്. വ്യാജപേരുകളിലുള്ളതാണ് കത്തുകൾ. വനിത കമീഷൻ അധ്യക്ഷക്ക്​ ഉൗമക്കത്ത്​ ലഭിച്ചത്​ ഗൗരവമായി തന്നെ പരിഗണിക്കുമെന്ന്​ ഡി.ജി.പി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

ഏതെങ്കിലും പ്രകോപനത്തിനോ ഭീഷണിക്കോ വഴങ്ങുന്ന സാഹചര്യം ഒരിക്കലുമില്ലെന്ന് എം.സി. ജോസഫൈൻ പറഞ്ഞു. നിയമപ്രകാരം കമീഷ​​െൻറ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. വനിതകൾക്കുവേണ്ടി സ്​ഥാപിതമായ സ്​ഥാപനം അതി​െൻറ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കില്ല. പി.സി. ജോർജിനെതിരെ കേസെടുത്ത വിവരം യഥാസമയം സ്​പീക്കറെ അറിയി​െച്ചങ്കിലും നിയമസഭ സമ്മേളനവും തുടർന്ന് എം.എൽ.എ വിദേശത്തായിരുന്നതും കാരണം അദ്ദേഹത്തി​െൻറ വിശദീകരണം തേടാനായില്ല.

എം.എൽ.എ തിരിച്ചെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് എത്രയും വേഗം രേഖപ്പെടുത്തും. അദ്ദേഹത്തിനെതിരെ സ്വമേധയ കേസെടുക്കാമെന്ന നിയമോപദേശം കമീഷ​​െൻറ ലോ ഓഫിസറിൽനിന്നും സ്​റ്റാൻഡിങ്​ കോൺസലിൽനിന്നും ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി ഡയറക്ടർ വി.യു. കുര്യാക്കോസിനെ ചുമതലപ്പെടുത്തിയത്. എം.എൽ.എയുടെ പ്രസ്​താവനകളും അദ്ദേഹത്തി​െൻറ വിശദീകരണവും വിശദമായി പരിശോധിച്ച് കമീഷൻ തുടർനടപടികൾ സ്വീകരിക്കും. എം.എൽ.എയുടെ പ്രസ്​താവനകൾ വേദനിപ്പി​െച്ചന്ന് അക്രമത്തിനിരയായ നടി പറഞ്ഞിരു​െന്നന്ന് എം.സി. ജോസഫൈൻ പ്രസ്​താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newswomen commissionmalayalam newsHate LettersChairperson
News Summary - Hate Letters against Women Commission Chairperson to DGP -Kerala News
Next Story