Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം മാണി...

കെ.എം മാണി യു.ഡി.എഫിലേക്ക്​ മടങ്ങിവരണമെന്ന്​ ഹസൻ

text_fields
bookmark_border
കെ.എം മാണി യു.ഡി.എഫിലേക്ക്​ മടങ്ങിവരണമെന്ന്​ ഹസൻ
cancel

തിരുവനന്തപുരം: കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസൻ. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മാണി പിന്തുണച്ചത് മുസ്ലിം ലീഗിനെയാണെങ്കിലും അത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ആരും പുറത്താക്കിയതല്ല. വെള്ളിയാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ അറിയിച്ചു.

കെ.പി.സി.സി പ്രസിഡൻറായി ഉമ്മൻചാണ്ടി  വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം അത് താൽപര്യപ്പെടുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ സമവായം വോണോയെന്ന കാര്യം ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.  

മലപ്പുറം തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടിയെ മാണി പരസ്യമായി പിന്തുണച്ചിരുന്നു. യു.ഡി.എഫിനെയല്ല, ലീഗിനാണ്പിന്തുണ നൽകുന്നതെന്നാണ് മാണി വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniUDFHasan
News Summary - Hassan ivite KM Mani to UDF
Next Story