കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹാഷിഷ് പിടികൂടി
text_fieldsമട്ടന്നൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍തോതിലുള്ള സ്വർണക്കടത്തിന ു പുറമെ മയക്കുമരുന്നു കടത്തും. വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിലെ യാത്രക്കാരനി ല്‍നിന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ലക്ഷങ്ങള്‍ വിലമതിക്കുന്ന 910 ഗ്രാം ഹാഷിഷ് പിടികൂടി. കണ്ണൂര്‍ സ്വദേശി അജാസില്നിന്നാണ് ഹാഷിഷ് പിടിച്ചെടുത്തത്.
ദോഹയിലേക്ക് പോകാനിരുന്ന അജാസിനെ സംശയത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫ് പിടികൂടി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയെ ഏല്പിക്കുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തുവരുകയാണ്. മധ്യകേരളം കേന്ദ്രീകരിച്ചുള്ള വൻ ശൃംഖലയാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
