Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ വനാവകാശനിയമപ്രകാരം ആദിവാസികൾക്ക് വിതരണം ചെയ്ത വനഭൂമി കൈയേറിയോ?

text_fields
bookmark_border
അട്ടപ്പാടിയിൽ വനാവകാശനിയമപ്രകാരം ആദിവാസികൾക്ക് വിതരണം ചെയ്ത വനഭൂമി കൈയേറിയോ?
cancel

തൃശൂർ: അട്ടപ്പാടിയിലെ അഗളി വില്ലേജിൽ വനാവകാശനിയമപ്രകാരം ആദിവാസികൾക്ക് വിതരണം ചെയ്ത വനഭൂമിയിൽ കൈയറ്റമെന്ന് റിപ്പോർട്ട്. വനാവകാശമനുസരിച്ച് ആദിവാസികൾക്ക് പതിച്ചു നൽകിയ 982 ഏക്കർ വനഭൂമിയിൽ കൈയേറ്റക്കാർക്ക് തണ്ടപ്പേരു നൽകി നികുതി രസീത് സ്വീകരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി.

അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുത്തതിൽ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, പച്ച ഇളവട്ടം നെടുമ്പൊങ്ങ് ഊരിലെ ചെമ്പൻകോട് വി. മണികണ്ഠൻ ആണ് പരാതി നൽകിയത്. മുഖ്യമന്ത്രി പരാതി റവന്യു വകുപ്പിന് കൈമാറി. ഒറ്റപ്പാലം സബ് കലക്ടർ ഇത് സംബന്ധിച്ച അന്വേഷണത്തിന് നിർദേശം നൽകിതോടെ അഗളി വില്ലേജ് ഓഫിസർ അന്വേഷണം നടത്തി.

അഗളി വില്ലേജിലെ 337, 482, 375, 379. 742, 549, 1054 എന്നീ സർവേ നമ്പലിലെ ഭൂമിയിൽ കൈയേറ്റം നടന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്നാണ് വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ടിലെ ശിപാർശ. വില്ലേജിലെ രേഖകൾ പ്രകാരം വനഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമിയാണിത്. കേന്ദ്ര സർക്കാർ വനാവകാശ നിയമം പാസാക്കിയതിന് ശേഷം ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി പതിച്ചു നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വനാവകാശപ്രകാരം ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമി എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അന്വേഷണം നടത്തിയിട്ടില്ല. വനഭൂമിയിൽ ഉൾപ്പെട്ട ഈ സർവേ നമ്പറുകളിലെ കൈവശ ഭൂമിയിൽ നിന്നും ജണ്ട കെട്ടി വനംവകുപ്പ് വേർതിരിച്ചിരുന്നില്ല. വനംവകുപ്പ് വനഭൂമി സംരക്ഷിക്കാത്തത് കൈയേറ്റത്തിന് വഴിതെളിക്കുന്നു. ഇവയിൽ 482, 375, 379, 549, 742 എന്നീ സർവേ നമ്പറുകൾ വില്ലേജ് രേഖകൾ പ്രകാരം മൂപ്പിൽ നായരുടെ പേരിലാണ് മേഖപ്പെടുത്തിയിരിക്കുന്നത്.

അഗളി വില്ലേജ് സർവേ നമ്പർ 337, 379, 376 എന്നിവകളിൽപ്പെടുന്ന സ്ഥലങ്ങൾക്ക് മതിയായ മുൻ പ്രമാണങ്ങളോ നികുതി രശീതുകളോ ഇല്ല. എന്നാൽ, ആദിവാസി ഇതര വിഭാഗത്തിൽപ്പെട്ട ധാരാളം പേർ ഈ ഭൂമിക്ക് പ്രമാണങ്ങൾ ചമച്ചിട്ടുണ്ട്. സമീപകാലം വരെ പട്ടയങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായി.

2023-24, 2024-25 എന്നീ സാമ്പത്തികവർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷം മാത്രം നികുതി ഒടുക്കിയ രശീതിൻറെ അടിസ്ഥാനത്തിലാണ് പ്രമാണങ്ങളും പട്ടയങ്ങളും സമ്പാദിച്ചിട്ടുള്ളത്. ഇങ്ങനെ പ്രമാണങ്ങൾ ചമച്ചിട്ടുള്ളതിനാലും, ഇങ്ങനെ വനഭൂമിയും കൈവശത്തിലാക്കി. ഇവിടെ റവന്യൂഭൂമിയും വനഭൂമിയും ജണ്ട കെട്ടി വേർതിരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിക്ക് പ്രമാണങ്ങൾ ചമച്ച് കൈമാറ്റം ചെയ്തതും സ്ഥലങ്ങൾ, ആദിവാസി വിഭാഗക്കാർക്ക് വനംഭൂമി പതിച്ചുനൽകിയും പരിശോധിക്കണം.

മുൻകാലങ്ങളിൽ ആദിവാസി വിഭാഗക്കാർ കൈവശം വെച്ച് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളാണോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതരുടെ സഹായത്തോടുകൂടി വിശദമായ സ്ഥലപരിശോധനയും അന്വേഷണവും ആവശ്യമാണെന്ന് അഗളി വില്ലോജ് ഓഫിസർ അട്ടപ്പാടി തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്തു. വില്ലേജ് രേഖകൾ പരിശോധിച്ചതിലും പ്രാദേശിക അന്വേഷണം നടത്തിയതിലും കൈയേറ്റം നടന്നുവെന്നാണ് റിപ്പോർട്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കാതെ വ്യാജരേഖകൾ നിർമിക്കാനാവില്ല. അതിനാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി കൈയേറ്റം നടക്കുന്നത്. അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്. അതിനാൽ തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attapadiland issueKerala News
News Summary - Has the forest land distributed to tribals under the Forest Rights Act in Attappadi been encroached upon?
Next Story