കൊല്ലത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; പാർട്ടി തീരുമാനം അംഗീകരിക്കും
text_fieldsMukesh MLA
കൊല്ലം: കൊല്ലത്ത് മത്സരിക്കണമെന്ന് താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മണ്ഡലം സിറ്റിങ് എം.എൽ.എ മുകേഷ്. താനിതുവരെ സിനിമയിലും രാഷ്ട്രീയത്തിലും അവസരം ചോദിച്ചിട്ടില്ല. മണ്ഡലത്തിൽ ആരാണോ സ്ഥാനാർത്ഥി അവർക്കു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ തീരുമാനമെന്താണോ അതംഗീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും 10,000 വോട്ടിന്‍റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിനുണ്ടായിരുന്നു. എന്‍റെ വികസനപ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്‍റെ തെളിവാണത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷ നേടി എൽ.ഡി.എഫ് മണ്ഡലം നിലനിർത്തും. സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളാകും തെരഞ്ഞെടുപ്പിൽ വിലയിരുത്തുക. മറ്റ് പല വിഷയങ്ങളും ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനൊക്കെ അൽപായുസ്സേ ഉണ്ടാകൂവെന്നും മുകേഷ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

