എ.ടി.എം തട്ടിപ്പിന് 24 അംഗ ‘ഹരിയാന ഗ്യാങ്’ കേരളത്തിൽ
text_fieldsകോഴിക്കോട്: എ.ടി.എം തട്ടിപ്പിൽ വിദഗ്ധപരിശീലനം ലഭിച്ച 24 പേരടങ്ങുന്ന ഹരിയാനസംഘം കേരളത്തിെൻറ വിവിധ ജില്ലകളിൽ എത്തിയതായി വിവരം. കോഴിക്കോെട്ടയും കണ്ണൂരിെലയും എ.ടി.എം തട്ടിപ്പുകളിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം. ഹരിയാനയിലെ മുണ്ടെത്ത, പിണക്കാവ് എന്നീ ഗ്രാമത്തിൽ നിന്നുള്ളവരാണ് തട്ടിപ്പ് സംഘം. 15 മുതൽ 32 വയസ്സുവരെയുള്ളവരടങ്ങുന്ന സംഘം വിദഗ്ധപരിശീലനം ലഭിച്ചശേഷമാണ് കേരളത്തിലെത്തിയത്.
ഷക്കീൽ അഹമ്മദ്, അൻസാർ, മറ്റൊരാൾ എന്നിങ്ങനെ മൂന്ന് ബി.ടെക് ബിരുദധാരികളാണ് സംഘത്തിന് തട്ടിപ്പിൽ വിദഗ്ധപരിശീലനം നൽകിയെതന്നാണ് ഇതിനോടകം പിടിയിലായവർ നൽകിയ മൊഴി. മാസ്റ്റർ ബ്രെയിനായ ഇവരെ പിടികൂടാൻ കേരള പൊലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ട്. നേരേത്ത തമിഴ്നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിനിരയാവുന്നവരിൽ മിക്കവരും പരാതി നൽകാത്തതാണ് ഇവർക്ക് സഹായമാകുന്നത്. കേഴിക്കോട്ട് തട്ടിപ്പ് നടത്തിയ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവരും കണ്ണൂരിൽ ജുനൈദ് (22), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരുമടക്കം ഹരിയാന ഗ്യാങ്ങിൽ ഇതുവരെ അഞ്ചുപേരാണ് പിടിയിലായത്. അവശേഷിച്ച 19 അംഗ സംഘം സംസ്ഥാനത്തിെൻറ വിവിധ ജില്ലകളിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതിനായി അന്വേഷണം സംസ്ഥാന വ്യാപകമാക്കിയിട്ടുണ്ട്.
നേരേത്ത സ്കിമ്മർ, കാമറ ഉപയോഗിച്ചാണ് സംഘം തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലെ മിക്ക എ.ടി.എമ്മുകളും ആൻറി സ്കിമ്മർ ഘടിപ്പിച്ചതിനാലാണ് തട്ടിപ്പ് രീതി മാറ്റിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഹരിയാന ഗ്യാങ് എ.ടി.എം തട്ടിപ്പിന് കേരളത്തിലെത്തിയതായി ജില്ല പൊലീസ് മേധാവികൾക്ക് നേരേത്ത വിവരം ൈകമാറിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എ.ടി.എമ്മുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും കേടായ കാമറകൾ ഉടൻ പ്രവർത്തന സജ്ജമാക്കുന്നതിനും ബാങ്കുകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
