Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ ഹര്‍ത്താല്‍ തുടരുന്നു
text_fieldsbookmark_border
കണ്ണൂർ: സി.പി.എം പ്രവർത്തകൻ വെേട്ടറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് പാതിരിയാട് സി.പി.എം ലോക്കൽ കമ്മറ്റി അംഗം കുഴിച്ചാലിൽ മോഹനനാണ് വെേട്ടറ്റ് മരിച്ചത്.
അക്രമത്തിനു പിന്നിൽ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ആരോപണം. പാതിരിയാട് സി.പി.എം –ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു. കൂത്തുപറമ്പ് അഞ്ചരക്കണ്ടി മേഖലകളില്‍ ബിജെപി-സിപിഎം ഓഫീസുകള്‍ക്ക് നേരെ തിങ്കകളാഴ്ച രാത്രി ആക്രമണം ഉണ്ടായി. ചൊവ്വാഴ്ച അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.കൊല്ലപ്പെട്ട മോഹനന്റെ മതദേഹം ഇന്ന് സംസ്കരിക്കും.
Next Story
