Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഓ​ർ​ക്കാ​ട്ടേ​രി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും ഹ​ർ​ത്താ​ൽ; സംഘർഷാവസ്ഥ

text_fields
bookmark_border
ഓ​ർ​ക്കാ​ട്ടേ​രി​യി​ലും കൊ​യി​ലാ​ണ്ടി​യി​ലും ഹ​ർ​ത്താ​ൽ; സംഘർഷാവസ്ഥ
cancel

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ൽ ആർ.എം.പിയുടെയും കൊ​യി​ലാ​ണ്ടി​യിൽ സി.പി.എമ്മിൻെറയും ഹ​ർ​ത്താ​ൽ തുടങ്ങി. ഇന്ന് പുലർച്ചെ ആർ.എം.പി പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. ആർ.എം.പി പ്രവർത്തകരുടെ വീട്ടിൽ നിർത്തിയിട്ട കാർ കത്തിക്കുകയും വീടുകൾക്ക് നേര ആക്രമണമുണ്ടാവുകയും ചെയ്തു. ഹർത്താൽ സമാധാനപരമായാണ് നീങ്ങുന്നത്. വാഹനങ്ങൾ നിരത്തിലറങ്ങി. കനത്ത പൊലീസ് കാവലുണ്ടായിട്ടും സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നുണ്ട്.

ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ  ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ആ​റ്​ ആ​ർ.​എം.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു സി.​പി.​എം പ്ര​വ​ർ​ത്ത​ക​നും പ​രി​ക്കേറ്റിരുന്നു. ആ​ർ.​എം.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വേ​ണുവടക്കമുള്ളവർ പൊ​ലി​സ്​ കസ്റ്റഡിയിലാണുള്ളത്.

കൊ​യി​ലാ​ണ്ടി പു​ളി​യ​ഞ്ചേ​രി​യി​ൽ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 10 പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റതിൽ പ്രതിഷേധിച്ചാണ് സി.​പി.​എം ഹർത്താൽ പ്രഖ്യാപിച്ചത്.ബി.​ജെ.​പി​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. ഇ​വി​ടെ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത്​ പൊ​ലീ​സ് കാ​വ​ലു​ണ്ട്.  ആ​റു മു​ത​ൽ ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkoyilandykerala newsmalayalam newsorkatterikozhikode News
News Summary - harthal started in kozhikode koyilandy and orkatteri -Kerala news
Next Story