Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ: വ്യാപാരികൾ...

ഹർത്താൽ: വ്യാപാരികൾ നാളെ കട തുറക്കും -ടി. നസിറുദ്ദീൻ

text_fields
bookmark_border
ഹർത്താൽ: വ്യാപാരികൾ നാളെ കട തുറക്കും -ടി. നസിറുദ്ദീൻ
cancel

കോഴിക്കോട്​: സംസ്ഥാനത്ത്​ ശബരിമല കർമസമിതി ​പ്രഖ്യാപിച്ച ഹർത്താലിനോട്​ സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരികൾ. ഹർത്താൽ വിരുദ്ധ കൂട്ടായ്​മ തീരുമാനപ്രകാരമാണ്​ വ്യാപാരികൾ ഹർത്താലിനെ ചെറുക്കാനൊരുങ്ങുന്നത്​. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങി വിവിധ സംഘടനകൾ കടകൾ തുറക്കുമെന്നറിയിച്ചിട്ടുണ്ട്​.

ഹർത്താൽ ദിനത്തിൽ കടകൾ തുറക്കാനാണ്​ തീരുമാനമെന്നും സുരക്ഷ ഒരുക്കാൻ സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി. നസിറുദ്ദീൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഹർത്താലിനോട്​ സഹകരിക്കേണ്ടെന്നാണ്​ എല്ലാ വ്യാപാരികളു​െടയും നിലപാട്​​. ശബരിമല വിഷയവുമായി ഒരു ബന്ധവുമില്ലാത്തവരാണ്​ വ്യാപാര സമൂഹം. സർക്കാറിനോട്​ ദേഷ്യം തീർക്കേണ്ടത് നിരപരാധികളായ വ്യാപാരികളോടല്ല. കച്ചവടക്കാർക്ക്​ സുരക്ഷ ഒരുക്കാൻ സർക്കാർ തയാറാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ ഒാടിക്കുമെന്ന്​ കേരള സ്​റ്റേറ്റ്​ ലോറി ഒാണേഴ്​സ്​ വെൽ​െഫയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ​കെ.​െക. ഹംസ പറഞ്ഞു. എന്നാൽ, ബസുകൾ ഒാടാൻ സാധ്യത കുറവാണെന്നാണ്​ ബന്ധപ്പെട്ട അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിവരം. ബുധനാഴ്​ച ബസുകൾക്കു​ നേരെ നടന്ന ആക്രമണങ്ങളും സുരക്ഷ ഭീഷണിയും കാരണം​ ബസുകൾ നിരത്തിലിറക്കണമെന്ന്​ സംഘടന പ്രഖ്യാപിച്ചിട്ടില്ലെന്ന്​ ബസ്​ ഒാപറേറ്റ്​ അസോ. ജില്ല പ്രസിഡൻറ്​ എ. അബ്​ദുൽ നാസർ പറഞ്ഞു.

കോഴിക്കോട്​ മിഠായിതെരുവിലെ വ്യാപാരികളുടെ കൂട്ടായ്​മയും സഹകരിക്കില്ലെന്നറിയിച്ചിട്ടുണ്ട്​. തുറന്നു പ്രവർത്തിക്കുന്ന കടകൾക്കും സ്ഥാപനങ്ങൾക്കും മതിയായ പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട്​​ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സിറ്റി പൊലീസ് കമീഷണർക്ക്​ അപേക്ഷ നൽകിയിട്ടുണ്ട്​. അതേസമയം, മിഠായിതെരുവിലും കോഴിക്കോട്​ നഗരത്തിലെ വിവിധ കടകളിലും ഹർത്താൽ അനുകൂലികളെത്തി ഭീഷണിപ്പെടുത്തിയതായി കച്ചവടക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala news
News Summary - Harthal - Shops will open - Kerala news
Next Story