ഹർത്താൽ അഴിഞ്ഞാട്ടം: 1718 പേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട സംഘ്പരിവാർ അക്രമങ്ങളിൽ 1108 കേസുകളിൽ 1718 പേർ അറസ്റ്റിൽ. 1009 പേർ കരുതൽ തട ങ്കലിലാണ്. പൊലീസുകാർ ഉൾപ്പെടെ 274 പേർക്ക് പരിക്കേറ്റു. ഹർത്താൽ അക്രമം അന്വേഷിക്കുന്നതിന് ആരംഭിച്ച ‘ഓപറേഷൻ േബ്രാക്കൺ വിൻഡോ’ ഉൗർജിതപ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത ്തുണ്ടായ അക്രമങ്ങളിൽ 135 പൊലീസുദ്യോഗസ്ഥരും 10 മാധ്യമപ്രവർത്തകരും ഉൾപ്പെടെ 274 പേർക്ക് പരിക്കേറ്റതായി പൊലീസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലാണ് കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റത് - 26. പാലക്കാട്ട് 24, മലപ്പുറത്ത് 13, കൊല്ലം റൂറൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ 12 പേർക്ക് വീതവും പരിക്കേറ്റു.
പത്തനംതിട്ട ജില്ലയിൽ 18 പേർക്ക് പരിക്കുണ്ട്. കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ 17 പേർക്കുവീതവും കാസർകോട്ട് നാലും പേർക്ക് പരിക്കേറ്റു. തൃശൂർ റൂറൽ, കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ രണ്ട് വീതം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ശബരിമലയിൽ സമാധാനപരമായ അന്തരീക്ഷത്തിൽ തീർഥാടനം പുരോഗമിക്കുകയാണെന്ന് ഡി.ജി.പി അറിയിച്ചു. തീർഥാടനത്തിെനത്തുന്ന എല്ലാവർക്കും പൊലീസ് സുരക്ഷ ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്തെങ്ങും പൊലീസ് ജാഗ്രതയിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിവരെ ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുെടയും അറസ്റ്റിലായവരുെടയും എണ്ണം:
പൊലീസ് ജില്ല, രജിസ്റ്റർ ചെയ്ത കേസ്, അറസ്റ്റ് ചെയ്യപ്പെട്ടവർ, കരുതൽ തടങ്കലിൽ എടുത്തവർ ക്രമത്തിൽ: തിരുവനന്തപുരം സിറ്റി- മൂന്ന്, 17, 92, തിരുവനന്തപുരം റൂറൽ- 60, 46, നാല്, കൊല്ലം സിറ്റി- 56, 28, മൂന്ന്, കൊല്ലം റൂറൽ- 41, 10, നാല്, പത്തനംതിട്ട- 57, 94, രണ്ട്, ആലപ്പുഴ- 51, 174, 27, ഇടുക്കി- ആറ്, രണ്ട്,156, കോട്ടയം- 23, 35, 20, കൊച്ചി സിറ്റി- 26, 237, 32, എറണാകുളം റൂറൽ- 48, 233, 14, തൃശൂർ സിറ്റി- 63, 151, 48, തൃശൂർ റൂറൽ- 34, 6, രണ്ട്, പാലക്കാട്- 82,41, 83, മലപ്പുറം- 27, 35, 25, കോഴിക്കോട് സിറ്റി- 31, 28, നാല്, കോഴിക്കോട് റൂറൽ- 24, 30, ഒമ്പത്, വയനാട്- 31, 109, 82, കണ്ണൂർ- 125, 91, 101, കാസർകോഡ്- 13, രണ്ട്, ഒമ്പത്.
നഷ്ടം 1.04 കോടി
തിരുവനന്തപുരം: ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് 223 സംഭവങ്ങളിൽ 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഏറ്റവും കൂടുതൽ നഷ്ടം കൊല്ലം റൂറൽ ജില്ലയിലാണ്; 26 സംഭവങ്ങളിൽ ഏകദേശം 17,33,000 രൂപ. കൊല്ലം സിറ്റിയിൽ 25 സംഭവങ്ങളിൽ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിൽ ഒമ്പത് സംഭവങ്ങളിൽ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി.
ജില്ല തിരിച്ചുള്ള കണക്ക് (സംഭവങ്ങളുടെ എണ്ണം, ഏകദേശമൂല്യം ക്രമത്തിൽ):
തിരുവനന്തപുരം റൂറൽ - 33 ; 11,28,250, രൂപ പത്തനംതിട്ട - 30; 8,41,500, ആലപ്പുഴ - 12; 3,17,500, ഇടുക്കി - ഒന്ന് ; 2000, കോട്ടയം - മൂന്ന് ; 45,000, കൊച്ചി സിറ്റി - നാല് ; 45,000, എറണാകുളം റൂറൽ - ആറ് ; 2,85,600, തൃശൂർ സിറ്റി - ഏഴ് ; 2,17,000, തൃശൂർ റൂറൽ - എട്ട് ; 1,46,000, പാലക്കാട് - ആറ് ; 6,91,000, മലപ്പുറം - അഞ്ച് ; 1,52,000, കോഴിക്കോട് സിറ്റി - ഒമ്പത് ; 1,63,000, കോഴിക്കോട് റൂറൽ - അഞ്ച് ; 1,40,000, വയനാട് - 11; 2,07,000, കണ്ണൂർ - 12 ; 6,92,000, കാസർകോട് - 11; 6,77,000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
