വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തി; ആലപ്പുഴയിൽ നാളെ ഹർത്താൽ
text_fieldsആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എൽ.ഡി.എഫ് ഹര്‍ത്താല്‍. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാര്‍ത്യായനി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17) സഹപാഠികളുടെ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്‍റെ സഹപാഠികളടക്കം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര്‍ക്ക് സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. അനന്തുവുമായി ഇവർക്ക് നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ക്ഷേത്ര പരിസരത്തുവെച്ച് പക പോക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
