You are here

ഹർത്താൽ അക്രമം: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

21:12 PM
18/02/2019
court-kerala news

കൊച്ചി: ഹർത്താലിൽ സ്വകാര്യ ബസി​​െൻറ ചില്ല് തകർത്ത സംഭവത്തിൽ കസ്​റ്റഡിയിലായ നാല്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റിമാൻഡിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ .ജെ തോമസ് എന്നിവരെയാണ് റിമാൻഡ്​ ചെയ്​തത്​.​ 

എറണാകുളം സെക്കൻറ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ പ്രതികളെ റിമാൻഡ് ചെയ്തത്​. ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

Loading...
COMMENTS