Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ; കോഴിക്കോടും...

ഹർത്താൽ; കോഴിക്കോടും കൊച്ചിയിലു​ം​ വ്യാപാരികൾ​ കടകൾ തുറന്നു

text_fields
bookmark_border
ഹർത്താൽ; കോഴിക്കോടും കൊച്ചിയിലു​ം​ വ്യാപാരികൾ​ കടകൾ തുറന്നു
cancel

കോഴിക്കോട്​: ഹർത്താലിനെതിരെ ചെറുത്തു നിൽപ്പുമായി പൊലീസ്​ സംരക്ഷണയിൽ കോഴിക്കോടും കൊച്ചിയിലും അടച്ചി ട്ട കടകൾ വ്യാപാരികൾ തുറന്നു. കോഴിക്കോട്​ മിഠായിത്തെരുവിലെയും കൊച്ചി ബ്രോഡ്​ വേയിലെയും കടകളാണ്​ തുറന്നത് ​. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്​ഥാന അധ്യക്ഷൻ ടി. നസിറുദ്ദീ​​​​​െൻറ കോഴി​ക്കോട്​ മിഠായിത്തെരുവിലുള്ള കടയാണ്​ ആദ്യം തുറന്നത്​. വ്യാപാരികൾ ഒന്നിച്ചിറങ്ങിയാണ്​ കടകൾ ഒാരോന്നായി തുറക്കുന്നത്​.

kochi-collector
വ്യാപാരികൾക്ക് പിന്തുണ പിന്തുണ ഉറപ്പ് നൽകി ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുല്ല ബ്രോഡ് വേയിലെത്തിയപ്പോൾ

കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ്​ ഇനിയുള്ള ഹർത്താലുകളിൽ കടകൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരികളുടെ സംഘടന തീരുമാനമെടുത്തത്​. ഹർത്താലിനോട്​ യോജിക്കുന്നില്ലെന്നും കടകൾ തുറന്നു പ്രവർത്തിക്കുമെന്നും ടി. നസിറുദ്ദീൻ വ്യക്തമാക്കിയിരുന്നു.

kozhikode-mittayitheru
കോഴിക്കോട്​ മിഠായിത്തെരുവിൽ പൊലീസ്​ സംരക്ഷണത്തിൽ കടകൾ തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം

വാഹനം നിരത്തിലിറങ്ങാത്തതിനാൽ കച്ചവടം വേണ്ടവിധം ലഭിക്കില്ലെങ്കിലും ഹർത്താലിനോടുള്ള ​വിയോജിപ്പ്​ പ്രകടിപ്പിക്കാനായി കടകൾ തുറന്നിടാൻ തന്നെയാണ്​ വ്യാപാരികളുടെ തീരുമാനം. സി.പി.എമ്മി​​​​​െൻറ പിന്തുണയും വ്യാപാരികൾക്കുണ്ട്​. ഇനി ഏത്​ രാഷ്​ട്രീയ പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചാലും തങ്ങൾ കടകൾ തുറന്നു പ്രവർത്തിക്കുമെന്നാണ്​ വ്യാപാരികൾ വ്യക്തമാക്കുന്നത്​.

അതേസമയം തിരുവനന്തപുരത്ത്​ കടകളൊന്നും തുറക്കാനായിട്ടില്ല. ചാല മാർക്കറ്റിലെ കടകൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ്​ സംരക്ഷണം ആവശ്യപ്പെ​െട്ടങ്കിലും ലഭിക്കുന്നില്ലെന്ന്​ വ്യാപാരികൾ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshartalmalayalam newsmerchantsshop openBJP
News Summary - hartal; shops opened in kozhikode and kochi -kerala news
Next Story