Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിഠായിത്തെരുവിൽ...

മിഠായിത്തെരുവിൽ ഹർത്താൽ അനുകൂലികളുടെ അക്രമം

text_fields
bookmark_border
മിഠായിത്തെരുവിൽ ഹർത്താൽ അനുകൂലികളുടെ അക്രമം
cancel

കോഴിക്കോട്​: മിഠായിത്തെരുവിൽ കടകൾ തുറന്നു പ്രവർത്തിച്ചതിനെതിരെ ഹർത്താൽ അനുകൂലികളുടെ അഴിഞ്ഞാട്ടം. പ്രകടന വുമായെത്തിയ ഒരു സംഘമാളുകൾ കടകൾ അടപ്പിക്കാനായി മിഠായി​െത്തരുവിലേക്ക്​ ഇരച്ചു കയറി. തുറന്നു പ്രവർത്തിച്ച കടകൾ ക്കു നേരെ സംഘം കല്ലെറിയുകയും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർക്കുകയും ചവിട്ടി വീഴ്​ത്തുകയും ചെയ്​തു. അടഞ്ഞു കിടക്കുന്ന കടകൾക്കു നേരെയും ആക്രമണമുണ്ടായി. അ​ക്രമത്തിൽ പത്ത്​ കടകൾ തകർന്നു.

കടകൾ തുറന്നു പ്രവർത്തിക്കുമെന്ന്​ വ്യാപാരികളും അടപ്പിക്കുമെന്ന്​ പ്രതിഷേധക്കാരും വ്യക്തമാക്കിയിരുന്നെങ്കിലും അക്രമികളെ നേരിടാൻ മതിയായ പൊലീസുകാർ സ്​ഥലത്തില്ലാത്തത്​ പ്രശ്​നം രൂക്ഷമാക്കി. പൊലീസ്​ നിഷ്​ക്രിയമാണെന്ന്​ വ്യാപാരികൾ ആരോപിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്​ഥാന അധ്യക്ഷൻ ടി. നസിറുദ്ദീ​​​​​​െൻറ കോഴി​ക്കോട്​ മിഠായിത്തെരുവിലുള്ള കടയാണ്​ ആദ്യം തുറന്നത്​. വ്യാപാരികൾ ഒന്നിച്ചിറങ്ങിയാണ്​ കടകൾ ഒാരോന്നായി തുറന്നത്​. ഹർത്താലിനോടുള്ള ​വിയോജിപ്പ്​ പ്രകടിപ്പിക്കാനായി കടകൾ തുറന്നിടാൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. മിഠായിത്തെരുവിലുണ്ടായ അക്രമ സംഭവത്തിൽ അഞ്ചു പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshartalmalayalam newshartal violencemittayitheruvuBJPkozhikode News
News Summary - hartal; protesters violence in kozhikode mittayitheruvu -kerala news
Next Story