Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ:...

ഹർത്താൽ: കെ.എസ്​.ആർ.ടി.സിക്ക് നഷ്ടം​ 50 ലക്ഷം, നിയമനടപടിക്ക്​ നീക്കം

text_fields
bookmark_border
ksrtc
cancel
camera_alt

തിരുവനന്തപുരത്ത് ഹർത്താലനുകൂലികൾ തകർത്ത കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല്

തി​രു​വ​ന​ന്ത​പു​രം:​ പോ​പു​ല​ർ ഫ്ര​ണ്ട്​ ഹ​ർ​ത്താ​ലി​ൽ സം​സ്ഥാ​ന​ത്ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കു​​നേ​രെ വ്യാ​പ​ക ക​ല്ലേ​റ്. 70 ബ​സു​ക​ൾ​ക്ക്​ ക​​ല്ലേ​റി​ൽ​ കേ​ടു​പാ​ടു​ണ്ടാ​യ​താ​യും 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യു​മാ​ണ്​ ക​ണ​ക്ക്. ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ 68 ബ​സു​ക​ൾ​ക്കും കെ.​യു.​ആ​ർ.​ടി.​സി​യു​ടെ ഒ​രു എ.​സി ജ​നു​റം ബ​സി​നും ഒ​രു സ്വി​ഫ്​​റ്റ്​ ബ​സി​നു​മാ​ണ്​ കേ​ടു​പാ​ടു​ണ്ടാ​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​​ന്‍റെ ചി​ല്ലി​ന്​ 8000 രൂ​പ​യും എ.​സി ബ​സി​ന്‍റേ​തി​ന്​ 40,000 രൂ​പ​യും സ്വി​ഫ്​​റ്റി​ന്​ 22000 രൂ​പ​യും ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ വി​വ​രം. ഇ​വ ശ​രി​യാ​ക്കി പു​റ​ത്തി​റ​ക്കാ​ൻ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രും.

അ​തേ​സ​മ​യം മൊ​ത്തം സ​ർ​വി​സു​ക​ളു​ടെ 60 ശ​ത​മാ​ന​മാ​യ 2439 സ​ർ​വി​സു​ക​ൾ ഓ​പ​റേ​റ്റ്​ ചെ​യ്ത​താ​യി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. തെ​ക്ക​ൻ മേ​ഖ​ല​യി​ൽ 1228ഉം ​മ​ധ്യ​മേ​ഖ​ല​യി​ൽ 781ഉം ​വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ 370 സ​ർ​വി​സു​ക​ളും ന​ട​ത്തി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ വ​കു​പ്പ്​ പ്ര​കാ​ര​മു​ള്ള പൊ​ലീ​സ്​ കേ​സി​ന്​ പു​റ​മെ, ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​ത്യേ​ക​മാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​വി​സ്​ മു​ട​ക്കം മൂ​ല​മു​ള്ള ക​ല​ക്​​ഷ​ൻ ന​ഷ്ടം ഉ​ൾ​പ്പെ​ടാ​തെ​യാ​ണ്​ 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. പ​രി​ക്കേ​റ്റ​വ​രു​​ടെ ചി​കി​ത്സ ചെ​ല​വും ഇ​തി​നു​​പു​റ​മെ​യാ​ണ്. അ​തേ​സ​മ​യം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ന്‍റെ ന​ഷ്ടം ഈ​ടാ​ക്കാ​നേ നി​യ​മ​പ​ര​മാ​യി സാ​ധി​ക്കൂ. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​മ്പ​ത്​ ഡ്രൈ​വ​ർ​മാ​രും ഒ​രു ക​ണ്ട​ക്ട​റും ഒ​രു വ​നി​ത യാ​ത്ര​ക്കാ​രി​യു​മ​ട​ക്കം 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ര്​ സ​മ​രം ചെ​യ്താ​ലും ഏ​റു​​കി​ട്ടു​ന്ന​ത്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചാ​ലു​ട​ൽ സ​ർ​വി​സ്​ നി​ർ​ത്തി​വെ​​ക്കു​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള പ​തി​വ്. ​ആ ​പ്ര​വ​ണ​ത​ക്ക്​​ മാ​റ്റ​ത്തി​നു​ള്ള തു​ട​ക്ക​മാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച.

കല്ലേറിൽനിന്ന് രക്ഷ; ഹെല്‍മറ്റ് ധരിച്ച് ബസ്​ ഓടിച്ച്​​ കെ.എസ്​.ആർ.ടി.സി ഡ്രൈവർ

തൊ​ടു​പു​ഴ: ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​ൻ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബ​സോ​ടി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ. തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ ടി.​എ​സ്. അ​ബ്ദു​ൽ ല​ത്തീ​ഫ്​ പു​ല​ർ​ച്ച അ​ഞ്ചി​നു​ള്ള തൃ​ശൂ​ർ സ​ർ​വി​സി​ലാ​ണ്​ പ​തി​വാ​യി പോ​കു​ന്ന​ത്.

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ ഉ​ണ്ടാ​വു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​രാ​വി​ലെ​യാ​യ​തി​നാ​ൽ പൊ​ലീ​സ്​ എ​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന് വ​രു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് ബ​സോ​ടി​ക്കു​മ്പോ​ഴും വെ​ക്കാ​മെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. . മു​മ്പൊ​രു ഹ​ർ​ത്താ​ലി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് ഓ​ടി​ച്ചി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലേ​ക്ക് ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ എ​റി​ഞ്ഞ ക​ല്ലു​കൊ​ണ്ട്​ ബ​സി​ന്‍റെ ചി​ല്ല് പൊ​ട്ടി ക​ണ്ണി​ൽ ചീ​ള് ക​യ​റി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ ഒ​രു അ​പ​ക​ടം വീ​ണ്ടു​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ്​ വെ​ള്ളി​യാ​ഴ്ച ഹെ​ൽ​മ​റ്റ് ധ​രി​ച്ച്​ ബ​സ്​ ഓ​ടി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന്​ ല​ത്തീ​ഫ്​ പ​റ​ഞ്ഞു.

Show Full Article
TAGS:KSRTC popular front of india Hartal 
News Summary - Hartal: KSRTC loses 50 lakhs
Next Story