കുടുങ്ങിയത് ഹർത്താൽ അറിയാതെ യാത്ര തുടങ്ങിയവർ
text_fieldsതിരുവനന്തപുരം: ഹർത്താൽ അറിയാതെ യാത്ര തുടങ്ങിയവർ അക്ഷരാർഥത്തിൽപെട്ടു. ദീർഘയാത്ര കഴിഞ്ഞ് െട്രയിനിറങ്ങിയപ്പോഴാണ് ഹർത്താലാണെന്നറിയുന്നത്. പിന്നെ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതി. യാത്ര തുടങ്ങും മുമ്പ് ഹർത്താലിെൻറ ഒരു സൂചനയുമില്ലായിരുന്നു.
രാവിലെ ആറു വരെ തമ്പാനൂരിലടക്കം ഒാേട്ടാകളുണ്ടായിരുന്നു. ഹർത്തലനുകൂലികൾ എത്തിയതോടെ ഒാേട്ടാക്കാരും പിൻവലിഞ്ഞു. ഇരു ചക്രവാഹനങ്ങളായിരുന്നു പിന്നെ ആശ്രയം. ഒരു പരിചയവുമില്ലാത്തവരെ കൈകാണിച്ച് നിർത്തി ‘ലിഫ്റ്റടിച്ചു’. സ്ത്രീകളും മുതിർന്നവരുമാണ് ഏറെ പ്രയാസപ്പെട്ടത്. ഏതെങ്കിലും വണ്ടി കിട്ടും വരെ കാത്തിരിപ്പായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയവരും റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.
കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ അഞ്ചുവരെ സർവിസ് നടത്തിയിരുന്നു. തമ്പാനൂരിൽനിന്ന് കോട്ടയത്തേക്കും മൂന്നാറിലേക്കുമുള്ള ബസുകളോടെ കെ.എസ്.ആർ.ടി.സിയും സർവിസ് നിർത്തി. ഇതോടെ ട്രെയിനിറങ്ങി കുടുങ്ങിയവർ ബസ്സ്റ്റാൻഡിൽ കറങ്ങിത്തിരിഞ്ഞിട്ടും ഫലമുണ്ടായില്ല. ഹോട്ടലുകൾ അടഞ്ഞതിനെ തുടർന്ന് കുടിവെള്ളം പോലും കിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
