ഹർത്താൽ പൂർണം; പരക്കെ അക്രമം
text_fieldsതിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താൽ സംസ്ഥാനത്ത് പൂർണമായിരുന്നു. വിവിധയിടങ്ങളിൽ ആക്രമണമുണ്ടായി.
കൊല്ലം ജില്ലയിൽ നിരവധി വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. കവനാടിന് സമീപം കെ.എസ്.ആർ.ടി.സി വോൾവോ ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ കെ. ശ്രീകുമാറിന് പരിേക്കറ്റു. കുണ്ടറയിൽ സംഘർഷത്തിൽ എ.ആർ ക്യാമ്പിെല പൊലീസുകാരൻ സജീഷ് ബാബുവിന് (27) പരിക്കേറ്റു. സി.െഎയുടെ ജീപ്പ് എറിഞ്ഞുതകർത്തു. പത്തനാപുരം മഞ്ചള്ളൂരിൽ ഇ.കെ. നായനാർ സ്മാരക ലൈബ്രറി അടിച്ചുതകർത്തു.
കോട്ടയത്ത് മോേട്ടാർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ഒാഫിസ് അടിച്ചുതകർത്തു. നഗരത്തിൽ ബി.ജെ.പി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കുണ്ട്. ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ 13പേർ അറസ്റ്റിലായി. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരായ റെജിമോൻ (43), വിഷ്ണു വിജയദാസ് (35) എന്നിവരുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. തിരുനക്കര മൈതാനത്തിനു സമീപം വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. തൃശൂർ ജില്ലയിൽ കൂർക്കഞ്ചേരി, കുട്ടനെല്ലൂർ, പാവറട്ടി, ചെറുതുരുത്തി എന്നിവിടങ്ങളിൽ വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. കൂർക്കഞ്ചേരിയിൽ മരണവീട്ടിലേക്കു പോയ കാറിന് നേരെ കല്ലേറുണ്ടായി. മലപ്പുറം ജില്ലയിൽ പ്രധാന ടൗണുകളിൽ കടകൾ അടഞ്ഞുകിടന്നു.
പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട ആക്രമണം. നഗരത്തിലെ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായി. മലബാർ സിമൻറ്സിലേക്ക് ജീവനക്കാരെ കൊണ്ടുപോയ വാഹനത്തിന് നേരെ കഞ്ചിക്കോട്ട് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ഒറ്റപ്പാലം വാണിയംകുളത്ത് ആംബുലൻസിന് നേരെ ആക്രമണമുണ്ടായി.
വയനാട്ടിൽ തലപ്പുഴ എൻജിനീയറിങ് കോളജിന് സമീപം ആക്രമണത്തിൽ തലശ്ശേരി ഭാഗത്തുനിന്ന് വന്ന കാറിെൻറ ചില്ല് തകർന്നു. കണ്ണൂരിൽ ബന്ദിെൻറ പ്രതീതിയായിരുന്നു. പൊലീസ് എസ്കോർേട്ടാടെ മൂന്ന് കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തി.
കാസർകോട് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിൽ ബി.ജെ.പിക്കാരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പുല്ലൂർ പൊള്ളക്കടയിൽ സി.പി.എം പ്രവർത്തകെൻറ കാർ തകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
