കോട്ടയത്ത് ഹർത്താൽ പൂർണം
text_fieldsകോട്ടയം: കെവിെൻറ കൊലപാതകത്തിൽ പൊലീസിെൻറ അനാസ്ഥയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.െജ.പി, സി.എസ്.ഡി.എസ് അടക്കമുള്ള സംഘടനകൾ കോട്ടയം ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണം. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽകോളജ് ആശുപത്രി പരിസരത്ത് വിവിധസംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കുനേരെ കൈയേറ്റശ്രമമുണ്ടായി. ഇത് തടയാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകെൻറ ഷർട്ട് വലിച്ചൂകീറി. കോട്ടയം ഗാന്ധിസ്‌ക്വയറിനുസമീപം പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാനെത്തിയ സി.പി.എം പ്രവര്‍ത്തകൻ മാങ്ങാനം ആനത്താനം മറ്റക്കരയില്‍ മനു ജോര്‍ജിന് (35) തലക്ക് പരിക്കേറ്റു.
കെ.എസ്.ആർ.ടി.സി ദീര്‍ഘദൂര റൂട്ടില്‍ ബസുകള്‍ സര്‍വിസ് നടത്തിയെങ്കിലും സമയക്രമം പാലിക്കാനായില്ല. മറ്റുജില്ലകളില്‍ നിന്നെത്തി കോട്ടയം വഴി കടന്നുപോകേണ്ട ബസുകള്‍ പ്രകടനക്കാര്‍ കടന്നുപോയ സമയത്തും സമരക്കാര്‍ റോഡില്‍ നിലയുറപ്പിച്ചപ്പോഴും വഴി തിരിച്ചുവിട്ടു. ഏറ്റുമാനൂരില്‍ 30ലേറെ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അരമണിക്കൂറിലേറെ പിടിച്ചിട്ടത് വ്യാപക പ്രതിഷേധത്തിനു കാരണമായി. അവശ്യസര്‍വിസുകളെ ഒഴിവാക്കിയെങ്കിലും ആശുപത്രിയിലേക്കുള്ള വാഹനവും ആശുപത്രിയില്‍നിന്ന് മടങ്ങിയ വാഹനങ്ങളും തടഞ്ഞതു പലസ്ഥലത്തും വാക്കേറ്റത്തിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
