Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹര്‍ത്താല്‍ അക്രമം:...

ഹര്‍ത്താല്‍ അക്രമം: 1286 കേസുകൾ; 37,979 പ്രതികള്‍, 3282 പേർ അറസ്റ്റിൽ

text_fields
bookmark_border
ഹര്‍ത്താല്‍ അക്രമം: 1286 കേസുകൾ; 37,979 പ്രതികള്‍, 3282 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത 1286 കേസുകളിൽ 3282 പേർ അറസ് ​റ്റിലായി. ഇത്രയും കേസുകളിലായി 37,979 പ്രതികളാണുള്ളത്​. പ്രതികളെ പിടികൂടുന്നതിനായി പൊലീസ്​ നടത്തുന്ന ‘ഒാപറേഷൻ ഒ ാപൺ വി​ൻഡോ’ തുടരുകയാണ്​. കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്​. മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ വീടിനുൾപ്പെടെ കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. വീടുകൾ ആക്രമിച്ചാൽ കർശന നടപടിയെടുക്കുമെന്ന്​ വിവിധ രാഷ്​ട്രീയ പാർട്ടികളെയും ​െപാലീസ്​ അറിയിച്ചിട്ടുണ്ട്​.

ഹര്‍ത്താലുമായി ബന്ധപ ്പെട്ട് ശനിയാഴ്​ച വൈകീട്ട്​ വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ്​ മേധാവി ലോക്​നാഥ് ബെഹ്​റ അറിയിച്ചു. അറസ്​റ്റിലായ 3282 പേരിൽ 487 പേര്‍ റിമാൻഡിലാണ്​. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്​റ്റിലായവര്‍, റിമാൻഡിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 28, 114, 17, 97
തിരുവനന്തപുരം റൂറല്‍ -74, 98, 06, 92
കൊല്ലം സിറ്റി - 65, 40, 36, 04
കൊല്ലം റൂറല്‍ - 46, 74, 05, 69
പത്തനംതിട്ട - 77, 314, 25, 289
ആലപ്പുഴ- 80, 296, 12, 284
ഇടുക്കി - 82, 218, 17, 201
കോട്ടയം - 42, 126, 11, 115
കൊച്ചി സിറ്റി - 32, 269, 01, 268
എറണാകുളം റൂറല്‍ - 48, 240, 79, 161
തൃശൂർ സിറ്റി - 66, 199, 47, 152
തൃശൂർ റൂറല്‍ - 57, 149, 12, 137
പാലക്കാട് - 166, 298, 84, 214
മലപ്പുറം - 47, 216, 19, 197
കോഴിക്കോട് സിറ്റി - 66, 60, 26, 34
കോഴിക്കോട് റൂറല്‍ - 32, 97, 17, 80
വയനാട് - 20, 140, 23, 117
കണ്ണൂര്‍ - 169, 230, 33, 197
കാസർകോട്​ - 89, 104, 17, 87


കണ്ണൂർ ജില്ലയിലെ അക്രമം: ജാഗ്രത തുടരും -ഡി.ജി.പി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ്​ കനത്തജാഗ്രത പുലർത്തി വരുകയാണെന്ന് സംസ്ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്​റ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്​ട്രീയ നേതാക്കളുടെ വീടിനുനേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ല പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകി.

കഴിഞ്ഞ രാത്രി നിരവധി പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. ജില്ലയിൽ പൊലീസ്​ പ​േട്രാളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ല പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrydgp loknath behrasabarimala harthalSabarimala News
News Summary - Hartal arrest-Kerala News
Next Story