ഹർത്താൽ: തകർന്നത് 40ഒാളം കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളെതുടർന്ന് ഹൈന്ദവസംഘടനകളും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താലിൽ നാൽപതോളം കെ.എസ്.ആർ.ടി.സി ബസുകൾ തകർന്നതായി കെ.എസ്.ആർ.ടി.സി. 17ന് രാത്രി ശബരിമലയിലുണ്ടായ സംഘർഷത്തിനിടെ മാത്രം 13 ബസുകൾ ആക്രമികൾ കല്ലെറിഞ്ഞു തകർത്തിരുന്നു.
യൂനിറ്റ് ഓഫിസർമാർ റിപ്പോർട്ട് നൽകുന്നതനുസരിച്ച് മറ്റ് കേസുകൾ പൊലീസിന് കൈമാറും. പ്രധാനമായും ചില്ലുകളാണ് തകർത്തത്. ഇതിന് മാത്രം 15,000 രൂപ വരെ ചെലവുവരും. അറ്റകുറ്റപ്പണിക്കുള്ള തുകയോടൊപ്പം റദ്ദായ ട്രിപ്പിെൻറ സാധാരണവരുമാനവും ചേർത്ത് സംഘടനയിൽ നിന്ന് ഈടാക്കാനാണ് തീരുമാനമെന്നും കോർപറേഷൻ വ്യക്തമാക്കി.
