ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. തൊഴിലാളികൾക്ക് 8.33 ശതമാനം തുക ബോണസും 0.77 ശതമാനം തുക എക്സ്ഗ്രേഷ്യയും ആയും നൽകുന്നതിന് തീരുമാനമായി. അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ ലേബർ കമീഷണറേറ്റിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ബോണസ് ഇന്ന് വൈകീട്ടിനകം വിതരണം ചെയ്യാനും തീരുമാനമായി. യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമീഷണർ കെ.എസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ വാഴൂർ സോമൻ എം.എൽ.എ, ജയമോഹൻ, കെ.കെ ജയചന്ദ്രൻ (സി.ഐ.ടി.യു), പി.ജെ ജോയ്, ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി ), മാഹീൻ അബുബക്കർ (എസ്.ടി.യു ) തുടങ്ങിയവരും തൊഴിലുടമയെ പ്രതിനിധീകരിച്ചു ബിജു പണിക്കർ, വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

