Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്തേക്ക്​ പണം...

വിദേശത്തേക്ക്​ പണം കടത്തുന്നവരിൽ കേരളത്തിലെ​ ഹാരിസൺസും

text_fields
bookmark_border
Harrisons Malayalam limited
cancel

പത്തനംതിട്ട: വിദേശത്തേക്ക്​ പണം കടത്തുന്നവരിൽ കേരളത്തിലെ​ ഹാരിസൺസ്​ മലയാളം ലിമിറ്റഡ്​ കമ്പനിയും. കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ ഇതിന്​ തെളിവാകുന്നു. കള്ളപ്പണ നിക്ഷേപകരുടെ പറുദീസകളിലൊന്നായ ബ്രിട്ടനിലെ ചാനൽ ഐലൻറിലെ ബാങ്കുകളിലേക്കാണ്​ ഹാരിസൺസ്​ മലയാളം കമ്പനിയിൽ നിന്ന്​ കോടികൾ ഒഴുകുന്നത്​. ഇക്കാര്യം ഹാരിസൺസ്​ ഭൂമി ഏറ്റെടുക്കുന്നതിന്​ നിയോഗിച്ച സ്​പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം 2016 സെപ്​റ്റംബർ 24ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. ഹാരിസൺസിന്‍റെ ഉടമയായ ഗോയങ്ക ബ്രിട്ടനിലെ ചാനൽ ഐലൻഡിലേക്ക് പണംകടത്തുന്നുവെന്നാണ്​ റിപ്പോർട്ടിൽ രാജമാണിക്യം സൂചിപ്പിച്ചത്​. ഇതുസംബന്ധിച്ച് സി.ബി.ഐ, എൻഫോഴ്സ്​മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം വേണമെന്നും രാജമാണിക്യം ശിപാർശ ചെയ്​തെങ്കിലും റിപ്പോർട്ട് സംസ്​ഥാന സർക്കാർ പൂഴ്ത്തി.

ഹാരിസൺസ്​ അവകാശപ്പെടുന്നത്​ അവർ ബ്രിട്ടീഷ്​ കമ്പനിയായ മലയാളം പ്ലാ​േൻഷൻസിന്‍റെ പിൻഗാമികളാണെന്നാണ്​. മലയാളം പ്ലാ​േൻഷൻസിന്​ ഹാരിസൺസിൽ 2017 ഫെബ്രുവരിവരെ 19.72 ശതമാനം ഒാഹരി പങ്കാളിത്തം ഉണ്ടായിരുന്നു. അതെ ചൊല്ലി വിവാദങ്ങളും കേസും കൂട്ടവുമെല്ലാമായതോടെ കഴിഞ്ഞ ഒാഹരി പങ്കാളിത്തം ഒഴിഞ്ഞു എന്ന്​ വരുത്തിയിട്ടുണ്ട്​​. മലയാളം പ്ലാ​േൻറഷൻസിന്‍റെ (ഹോൾഡിംങ്​ - യു.കെ​) 2015 – 2016 വർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്​ അവരുടെ എല്ലാ സ്​ഥാവര വസ്​തുക്കളും ഇന്ത്യയിലെ ഹാരിസൺസ്​ മലയാളം, സെസ്​ക്​, സെൻറിനൽ ടീ ലിമിറ്റഡ്​ എന്നിവയുടെ പക്കലാണെന്നാണ്​. ഇതു ശരിവക്കുന്നതാണ്​ ഹാരിസൺസിന്‍റെ 2015 –16 വർഷത്തെ വാർഷിക റിപ്പോർട്ട്​.

അതിൽ പറയുന്നത് തങ്ങൾക്ക് ആസ്​തി വകയായി ആകെ ഉള്ളത് 31 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രമാണെന്നും ഭൂമി അടക്കം ബാക്കി സ്വത്തുക്കൾ മുഴുവൻ ബ്രട്ടീഷ് കമ്പനിയായ മലയാളം പ്ലാൻ്റേഷൻസി (ഹോൾഡിംങ് )േൻറതാണെന്നുമാണ്. എച്ച്.എം.എൽ, സെൻറിനൽ ടീ ലിമിറ്റഡ്, ​െ​സസ്​​ക് എന്നിവയിൽ മലയാളം പ്ലാേൻഷൻസിന് 19.72 ശതമാനം ഓഹരികളാണുണ്ടായിരുന്നത്​. 2015 സെപ്റ്റംബർ 19ന് ഈ മൂന്നു കമ്പനികളിലെയും ഓഹരി ഇന്ത്യൻ കമ്പനിയായ റെയിൻബോ ഇൻവെസ്​റ്റ്മെൻറ്സ് ​ലിമിറ്റഡിന് വിൽക്കുന്നതായി കാട്ടി സെക്യൂരിറ്റീസ്​ ആൻഡ് എക്സ്​ഞ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്ക് അറിയിപ്പ് നൽകിയിരുന്നു. റെയിൻബോ ഇൻവെസ്​റ്റ്മെൻറ്സ്​ ലിമിറ്റഡ് ഷെയർമാർക്കറ്റിൽ ലിസ്​റ്റ് ചെയ്ത കമ്പനിയല്ല. അതിനാൽ റെയിൻബോയുടെ ഓഹരി പങ്കാളികൾ ആരെല്ലാമെന്ന് വ്യക്തമല്ല. ഇതോടെ ബ്രിട്ടീഷ്​ ബന്ധം ഹാരിസൺസിന്​ രഹസ്യമാക്കാനും കഴിഞ്ഞു.

മലയാളം പ്ലാന്‍റേഷൻസിന്‍റെ (ഹോൾഡിംങ് ) 100 ശതമാനം ഓഹരികളും ആമ്പിൾഡൗൺ എന്ന ബ്രിട്ടീഷ് കമ്പനിയുടേതാണ്. ആമ്പിൾഡൗൺ നികുതി രഹിത നിക്ഷേപകരുടെ പറുദീസയെന്നറിയപ്പെടുന്ന ചാനൽ ഐലൻഡിൽ രജിസ്​റ്റർ ചെയ്ത കമ്പനിയാണ്. ആമ്പിൾഡൗണിന്‍റെ 100 ശതമാനം ഓഹരികളുടെയും ഉടമ ആന്തണി ജാക്​ ഗിന്നസ്​ എന്ന ഓസ്​ട്രേലിയൻ പൗരനാണ്​.

(ഹാരിസൺസ്​ വിദേശത്ത്​ ചാനൽ ഐലന്‍റിലേക്ക്​ പണംകടത്തുന്നുവെന്നും അതു സംബന്ധിച്ച്​ സി.ബി.ഐ അന്വേഷണം വേണമെന്നും കാട്ടി റവന്യൂ സ്​പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ട്​)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harrisons Malayalam
News Summary - Harrisons in Kerala are also among those who smuggle money abroad
Next Story