ഹാരിസൺസ് കേസ്: സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ
text_fieldsപത്തനംതിട്ട: ഹാരിസൺസ് ഭൂമി കേസിലെ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനൊരുങ്ങി സംസ്ഥാന സർക്കാർ. നാലു തെക്കൻ ജില്ലകളിലായി ഹാരിസൺസിെൻറ പക്കലുള്ള 30,000 ഏക്കർ ഭൂമി ഏറ്റെടുത്ത റവന്യൂ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യത്തിെൻറ ഉത്തരവ് അസാധുവാക്കി ഏപ്രിലിൽ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. നടപടികൾ നടന്നുവരുകയാണെന്നും ഫയലുകൾ ഡൽഹിയിൽ എത്തിച്ചിട്ടുണ്ടെന്നും അഡ്വ. ജനറൽ സുധാകർ പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് ആരുവാദിക്കുമെന്നതിൽ തീർപ്പായിട്ടില്ല. ഹൈകോടതിയിൽ കേസ് വാദിച്ച ജയദീപ് ഗുപ്തയാണ് ഇപ്പോൾ കേസിെൻറ കാര്യങ്ങൾ നോക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലതാമസം മാത്രമേ അപ്പീൽ ഫയൽ ചെയ്യാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാനാണ് ശ്രമം. ഇതാകുേമ്പാൾ സുപ്രീംകോടതി കേസ് ആദ്യം മുതൽ പരിഗണിക്കുന്നതിനു തുല്യമാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഭൂമി ഏറ്റെടുത്തത് നിയമപ്രകാരമാണ്, ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാറിന് അവകാശപ്പെട്ട 70,000 ഏക്കർ വ്യാജരേഖകൾ ചമച്ച് ഹാരിസൺസ് ൈകവശം െവച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ സർക്കാർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടും. സംസ്ഥാന നിയമസഭ പാസാക്കിയ 1980ലെ കേരള ഗ്രാൻറ്സ് ആൻഡ് ലീസ് (മോഡിഫിക്കേഷൻ ഒാഫ് റൈറ്റ്സ്) ആക്ട്, ഭൂസംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം, 1955ലെ ഇടവകകളുടെ അവകാശം ഏറ്റെടുക്കൽ നിയമം, പാർലമെൻറ് പാസാക്കിയ 1956െല കമ്പനി നിയമം, 1973ലെ വിദേശ നാണ്യവിനിമയ നിയന്ത്രണ ചട്ടം എന്നിവയെല്ലാം ഹാരിസൺസ് ലംഘിെച്ചന്ന സർക്കാർവാദം ഹൈകോടതി പരിഗണിച്ചിരുന്നില്ല. ഹൈകോടതി വിധി അനുസരിച്ചായാൽ വ്യാജ ആധാരം ചമച്ചും മറ്റും കൈയേറ്റം നടത്തിയ ആരുടെയും ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാനത്ത് നിലവിലുള്ള ഒരു നിയമപ്രകാരവും കഴിയിെല്ലന്ന സ്ഥിതി വരുമെന്ന് ചൂണ്ടിക്കാട്ടി റവന്യൂ സ്പെഷൽ ഒാഫിസർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
ഹാരിസൺസിെൻറ കൈവശമുള്ളത് ബ്രിട്ടീഷ് കമ്പനിയുടെ ഭൂമിയാണ്. ബ്രിട്ടീഷ് കമ്പനി 1984വരെ ഇവിടെ പ്രവർത്തിച്ചിരുന്നു എന്നാണ് ഹാരിസൺസ് തന്നെ പറയുന്നത്. ഇതിൽ തെറ്റില്ലെങ്കിൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന ഭൂസ്വത്തുവകകൾ ഉേപക്ഷിച്ചുേപായ ആയിരക്കണക്കിന് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ൈട്രബ്യൂണലുകളെ സമീപിക്കാൻ അവസരം കൈവരുമെന്ന് റവന്യൂ സ്പെഷൽ ഒാഫിസർ കഴിഞ്ഞ 13ന് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
