സര്‍ക്കാര്‍ റോബിന്‍ഹുഡിനെ പോലെ പ്രവര്‍ത്തിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാണ് ക്ഷേമരാഷ്ട്രം നിലകൊള്ളേണ്ടതെങ്കിലും പ്രവർത്തനം റോബിൻ ഹുഡിനെ പോലെയാകരുതെന്ന് ഹൈകോടതി. ഇത്തരത്തിലുള്ള പ്രവർത്തനം ജനാധിപത്യ തത്ത്വങ്ങൾ നിഷേധിക്കപ്പെടാനും നിയമ വാഴ്ചയുടെ പരാജയത്തിനും ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ഹാരിസൺ കേസിലെ സ്പെഷൽ ഒാഫിസറുടെ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഡിവിഷൻബെഞ്ചിെൻറ നിരീക്ഷണം.
പൊതുജനങ്ങളുടെ മുറവിളിക്ക് കീഴ്പ്പെട്ട് നിയമങ്ങൾ പരിഗണിക്കാതെ നടപടി സ്വീകരിക്കുന്നത് വലിയ അലോസരമുണ്ടാക്കും. അസ്വസ്ഥതയുളവാക്കുന്ന കുഴപ്പങ്ങള്‍ സര്‍ക്കാര്‍ നടപടികള്‍ മൂലം ഉണ്ടാവുന്നതിനെ അരനൂറ്റാണ്ട് മുേമ്പ 1961ല്‍ വിഷന്‍ദാസ് കേസില്‍ സുപ്രീംകോടതി അപലപിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ സർക്കാർ എന്നാൽ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണമെന്നാണ്. എന്നാൽ, ഇൗ ഭരണം ജനക്കൂട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്ന് പറയാനാവില്ല. ഒാരോ വ്യക്തിക്കും വേണ്ടി കൂടിയുള്ളതാണ്. പൊതു ആവശ്യമെന്ന പേരിൽ പൗരനെ ദോഷകരമായി ബാധിക്കുന്നവിധം സ്വേച്ഛാപരമായി തീരുമാനമെടുക്കുന്നത് ധീരതയും ഇച്ഛാശക്തിയുമായി കാണാനാവില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങളും രാജ്യത്തിന് അവയുടേതായ സംഭാവന ചെയ്യുന്നുണ്ട്. സ്ഥാപനത്തിൽ തൊഴിലാളി, മാനേജ്മെൻറ് പദവികളില്‍ ഇരിക്കുന്നവരും രാജ്യത്തെ പൗരന്മാരാണ്.
ഹാരിസണ്‍ പുറമേ ഗോസ്പല്‍ ഫോര്‍ ഏഷ്യ, ബോയ്സ് റബര്‍ എസ്റ്റേറ്റ്സ്, റിയ റിസോർട്ട് ആൻഡ് പ്രോപ്പര്‍ട്ടീസ്, ട്രാവന്‍കൂര്‍ റബര്‍ ആൻഡ് ടീ കമ്പനി തുടങ്ങിയവയാണ് സ്പെഷൽ ഒാഫിസറുടെ നടപടി ചോദ്യം ചെയ്ത് ഹരജി നൽകിയത്. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദായതിനാല്‍ ചെറുവള്ളി എസ്റ്റേറ്റില്‍നിന്ന് ഇപ്പോഴത്തെ ഉടമകള്‍ക്ക് റബര്‍ മരം വെട്ടിമാറ്റാം. ഹാരിസണ്‍ മലയാളത്തിെൻറ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ബി.ഐയോ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റോ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരെൻറ ഹരജി കോടതി തള്ളി. സി.ബി.െഎ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് വി.എം. സുധീരനുൾപ്പെടെ സമർപ്പിച്ച ഹരജികളും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
