ഹാരിസൺസ്: കരം സ്വീകരിക്കുന്നത് തീരുമാനിച്ചിട്ടില്ല -മന്ത്രി ചന്ദ്രശേഖരൻ
text_fieldsതിരുവനന്തപുരം: ഹാരിസൺസ് ഭൂമിയുടെ കരം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി. ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. തർക്കം സിവിൽ കോടതി തീർപ്പാക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതിനുള്ള സാധ്യത ആലോചിക്കുമെന്നും പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി. ഹൈകോടതി വിധിയിലാണ് കരം സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ സംസ്ഥാന താൽപര്യം സംരക്ഷിച്ച് തുടർനടപടി പരിശോധിച്ചു വരുകയാണ്.
ഹാരിസൺസ് മലയാളം പ്ലാേൻറഷനും സമാന കമ്പനികളും കൈവശം െവച്ചിരിക്കുന്ന ഭൂമി പരിശോധിച്ച് നടപടിക്ക് നിയോഗിച്ചിരുന്ന സ്പെഷൽ ഓഫിസർ എം.ജി.രാജമാണിക്യം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 38,000 ഏക്കർ ഭൂമി ഏറ്റെടുത്ത് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഭൂമി കൈവശം െവച്ചവർ ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ, സ്പെഷൽ ഓഫിസറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. കമ്പനികൾക്കും ഭൂമി കൈവശം െവച്ചിരുന്ന മറ്റുള്ളവർക്കും അനുകൂലമായ കണ്ടെത്തലുകളും ഡിവിഷൻ െബഞ്ച് നടത്തി.
ഇൗ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹരജി തള്ളി. ഇൗ സാഹചര്യത്തിലാണ് കരം അടച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ കോടതിയെ സമീപിച്ചത്. ഡിവിഷൻ െബഞ്ച് വിധി പുനഃപരിശോധിക്കാനുള്ള സാധ്യത ആരാെഞ്ഞങ്കിലും സാധ്യതയില്ലായെന്നാണ് നിയമ വകുപ്പ് അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഹാരിസൺസ് അടക്കമുള്ള ഭൂമി കേസുകൾ നന്നായി കൈകാര്യം ചെയ്തിരുന്ന അഡ്വ. സുശീല ഭട്ടിനെ ഒഴിവാക്കിയപ്പോൾതന്നെ വീഴ്ച പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് നടത്തുന്നതിൽ വീഴ്ച പറ്റി. സുപ്രീംകോടതി നിർദേശമനുസരിച്ച് സിവിൽ തർക്കമാണിതെന്നും അതിനുള്ള നടപടി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
