Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാരിസൺ കേസിൽ...

ഹാരിസൺ കേസിൽ സർക്കാറിന്​ തിരിച്ചടി; വാദത്തിനു പോലുമെടുക്കാതെ അപ്പീൽ തള്ളി

text_fields
bookmark_border
ഹാരിസൺ കേസിൽ സർക്കാറിന്​ തിരിച്ചടി; വാദത്തിനു പോലുമെടുക്കാതെ അപ്പീൽ തള്ളി
cancel

ന്യൂഡൽഹി: ഹാരിസണ്‍ മലയാളം കേസിൽ സുപ്രീംകോടതിയിലും സംസ്​ഥാന സർക്കാറിന്​ തിരിച്ചടി. ഹാരിസണ്‍ മലയാളം അടക്കമ​ുള്ള വിവിധ പ്ലാ​േൻറഷനുകള്‍ക്ക് കീഴിലെ 38,000 ഏക്കര്‍ അനധികൃത ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷല്‍ ഓഫിസറുടെ നടപടികള്‍ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. വാദം കേൾക്കാൻപോലും അനുവദിക്കാതെയാണ്​ ജസ്​റ്റിസ്​ രോഹിങ്​​ടൺ ബി. നരിമാൻ അധ്യക്ഷനായ ബെഞ്ച്​ അപ്പീൽ തള്ളിയത്​. ഹൈകോടതി നിർദേശിച്ചപോലെ സിവിൽ കോടതിയിൽ പോയി ഭൂമിയുടെ ഉടമസ്​ഥാവകാശം കേസ്​ കൊടുത്ത്​ സഥാപിച്ചെട​ുക്കാൻ സുപ്രീംകോടതിയും വാക്കാൽ ഉപദേശിച്ചു.

കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷല്‍ ഓഫിസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്ന സര്‍ക്കാര്‍ വാദം തള്ളിയ ഹൈകോടതി വിധി കേസ്​ പരിഗണിച്ചപ്പോൾതന്നെ ജസ്​റ്റിസ്​ രോഹിങ്​​ടൺ നരിമാൻ ഉദ്ധരിച്ചു. ഹൈകോടതി വിധി പൂർണമായും ശരിയാണെന്ന്​ ആവർത്തിച്ച ജസ്​റ്റിസ്​ നരിമാൻ കേരള സർക്കാറിന്​ വേണ്ടി ഹാജരായ അഡ്വ. ജയദീപ്​ ഗുപ്​തയെ വാദമുഖം നിരത്താൻ അനുവദിച്ചില്ല.

കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ, പുറ​േമ്പാക്ക്​ ഭൂമികൾ തിരിച്ചുപിടിക്കാൻ ചുമതലപ്പെടുത്തിയ സ്​പെഷൽ ഒാഫിസർ രാജമാണിക്യം നൽകിയ നോട്ടീസിനെതിരെ ഹാരിസൺ കമ്പനിയടക്കം നൽകിയ ഹരജിയിലാണ്​ ഹൈകോടതി നടപടി. ഇതിനെതിരെയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.നേരത്തെ ഹൈകോടതിയില്‍ ഫലപ്രദമായി കേസ്​ വാദിക്കുകയും നിരവധി അനുകൂല വിധികള്‍ സമ്പാദിക്കുകയും ചെയ്ത അഭിഭാഷകയായ സുശീല ആര്‍. ഭട്ടിനെ മാറ്റി മുമ്പ്​ ഹാരിസണി​നു വേണ്ടി കേസ്​ നടത്തിയ സർക്കാർ അഭിഭാഷകനെ കേസ്​ എൽപിച്ചത്​ ഏറെ വിവാദമായിരുന്നു.

ഹാരിസൺസ് കേസ്: ഭൂമി സംരക്ഷിക്കാൻ ഏതറ്റംവരെയും പോകും -റവന്യൂമന്ത്രി
തിരുവനന്തപുരം: ഹാരിസൺസ്​ കേസിൽ സർക്കാർ ഭൂമി സംരക്ഷിക്കാൻ ഏതറ്റംവരെയും സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഹാരിസൺ മലയാളം ലിമിറ്റഡി​​​​െൻറ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചെടുത്ത സ്പെഷൽ ഓഫിസറുടെ നടപടി റദ്ദുചെയ്ത ഹൈകോടതി ഡിവിഷൻ ​െബഞ്ചി​​​​െൻറ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.

എന്നാൽ, കേസിൽ സുപ്രീംകോടതി ഹൈകോടതിയുടെ തീരുമാനം ശരിവെച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ചാൽ സംസ്ഥാനത്തി​​​​െൻറ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നിയമപരമായ മുഴുവൻ സാധ്യതകളും ആരായും. സർക്കാർ ഭൂമി സംരക്ഷിക്കുകയെന്നത് ഈ സർക്കാറി​​​​െൻറ പ്രഖ്യാപിത നയമാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു

കേസി​​​​െൻറ നാൾവഴി
പത്തനംതിട്ട: ബ്രിട്ടീഷ്​ കമ്പനികളായ മലയാളം പ്ലാ​േൻറഷൻസ്, ഹാരിസൺസ് ആൻഡ്​ ക്രോസ് ഫീൽഡ് എന്നീ കമ്പനികളുടെ പിന്തുടർച്ചക്കാരെന്ന അവകാശവാദവുമായാണ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സർക്കാർ നിയോഗിച്ച മൂന്നു കമീഷനുകൾ നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും ഇവർ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമി അനധികൃതമായി കൈവശം ​െവച്ചിരിക്കുന്നുവെന്നും കണ്ടെത്തുകയും ഇവ സർക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോർട്ട്​ സമർപ്പിക്കുകയും ചെയ്​തിരുന്നു. പിന്നീട് ഹൈകോടതി നിർദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാരങ്ങൾ ചമക്കൽ, ഗൂഢാലോചന, വിദേശനാണ്യ വിനിമയ, നിയന്ത്രണചട്ടലംഘനം, സർക്കാർ രേഖകൾ തിരുത്തൽ, ഭൂസംരക്ഷണ നിയമം, ഭൂ പരിഷ്കരണ നിയമം, ഇന്ത്യൻ ഇൻഡിപെൻഡൻറ്​ ആക്ട്, തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി.

ഇതിനിടെ, കമ്പനി ഭൂമി കൈവശം ​െവച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെങ്കിൽ ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​​​​െൻറ കാലത്ത്​ ഭൂ സംരക്ഷണ നിയമം സെക്​ഷൻ 15 ഹാരിസൺസി​​​​െൻറ ഭൂമി ഏറ്റെടുക്കുന്നതിന് എം.ജി രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയോഗിച്ചു. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലായി കമ്പനി പതിനായിരക്കണക്കിന്​ ഭൂമി അനധികൃതമായി കൈവശംെവക്കുന്നുവെന്ന് കണ്ടെത്തി. തുടർന്ന്​ 18 ഉത്തരവുകളിലൂടെ 38171 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിൽ 517 ഏക്കർ ഏറ്റെടുത്ത രണ്ട്​ ഉത്തരവുകൾ കോടതി ശരി​െവച്ചിരുന്നു. രാജമാണിക്യത്തി​​​​െൻറ നിയമനത്തി​​​​െൻറയും അദ്ദേഹം സ്വീകരിച്ച നടപടികളുടെയും സാധുത ചോദ്യംചെയ്താണ്​ കമ്പനി ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsharrison malayalammalayalam newssupreme court
News Summary - Harrison Malayalam Case : SC Rejects Governments Appeal - Kerala News
Next Story