ഗോയങ്ക ബ്രിട്ടീഷ് കമ്പനികളുടെ ബിനാമിയെന്ന സംശയം ബലപ്പെടുന്നു
text_fieldsകൊല്ലം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ഇന്ത്യയിലെ നടത്തിപ്പുകാരായ ഗോയങ്ക ബ്രിട്ടീഷ് കമ്പനികളുടെ ബിനാമികളെന്ന സംശയം ബലപ്പെടുന്നു. ഇവര്‍ കേരളത്തിനുപുറമെ ബംഗാളില്‍നിന്നും ബ്രിട്ടീഷ് കമ്പനിയിലേക്ക് പണം കടത്തുന്നെന്നാണ് ഇവരുമായി ബന്ധമുള്ള ബ്രിട്ടീഷ് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന് ലഭിക്കുന്ന സൂചന.
ഗോയങ്ക തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍), സെന്‍റിനല്‍ ടീ ലിമിറ്റഡ്, കൊല്‍ക്കത്തയിലെ കല്‍ക്കത്ത ഇലക്ട്രിക് സപൈ്ള കോര്‍പറേഷന്‍ (സെസ്ക്) എന്നിവയുടെ പക്കലാണ് തങ്ങളുടെ ഭൂസ്വത്ത് മുഴുവനുള്ളതെന്ന് ബ്രിട്ടീഷ് കമ്പനി മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ്) ലിമിറ്റഡ് അവരുടെ 2015-2016 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാരിസണ്‍സിന്‍െറ യഥാര്‍ഥ ഉടമകള്‍ ബ്രിട്ടീഷ് കമ്പനിയാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം സംസ്ഥാന സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നല്‍കുന്ന തെളിവുകള്‍ ഗോയങ്കമാര്‍ ബ്രിട്ടീഷ് ഏജന്‍റുമാരാണെന്ന നിഗമനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സി.പി.എം തണലിലാണ് ഗോയങ്കമാര്‍ ബംഗാളില്‍ വളര്‍ന്നത്. ഇവരുടെ ഒട്ടേറെ കമ്പനികളില്‍ പലതിലും ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഓഹരിയുണ്ട്. എച്ച്.എം.എല്‍, സെന്‍റിനല്‍ ടീ ലിമിറ്റഡ്, സെസ്ക് എന്നിവയില്‍ മലയാളം പ്ളാന്‍േറഷന്‍സിന് 19.72 ശതമാനം ഓഹരിയുണ്ടായിരുന്നു.
കള്ളപ്പണം വെളുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അവസരം നിലനില്‍ക്കേ 2015 സെപ്റ്റംബര്‍19ന് ഈ മൂന്ന് കമ്പനികളിലെയും ഓഹരി ഇന്ത്യന്‍ കമ്പനിയായ റെയിന്‍ബോ ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡിന് വില്‍ക്കുന്നതായി കാട്ടി സെബിക്ക് അറിയിപ്പ് നല്‍കി. ഈ കമ്പനികളില്‍ ഇപ്പോഴും ഭൂസ്വത്തുണ്ടെന്നാണ് മലയാളം പ്ളാന്‍േറഷന്‍സിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന് വെളിവാകുന്നത്. മലയാളം പ്ളാന്‍േറഷന്‍സിന്‍െറ ഡയറക്ടര്‍ ബോര്‍ഡില്‍ എച്ച്.എം.എല്‍, സെന്‍റിനല്‍ ടീ ലിമിറ്റഡ്, സെസ്ക് എന്നിവയുടെ ചെയര്‍മാനായിരുന്ന സഞ്ജീവ് ഗോയങ്കയും അംഗമായിരുന്നു. ഹാരിസണ്‍സിന്‍െറ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുറുകവേ കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് സഞ്ജീവ് ഗോയങ്ക മലയാളം പ്ളാന്‍േറഷന്‍സിന്‍െറ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. അതിനുപിന്നാലെ എച്ച്.എം.എല്ലിന്‍െറയും ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ശതകോടികളുടെ ആസ്തിയുള്ള സെസ്കിന് ഡസനോളം സംസ്ഥാനങ്ങളില്‍ വൈദ്യുതിപദ്ധതികളുണ്ട്. സെന്‍റിനല്‍ ടീ ലിമിറ്റഡ്, കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
മലയാളം പ്ളാന്‍േറഷന്‍സിന്‍െറ യഥാര്‍ഥ ഉടമ ആന്‍റണി ജാക്ക് ഗ്വിന്നസ് എന്നയാളാണെന്ന് നേരത്തെ വെളിവായിരുന്നു. മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ്സ്) ലിമിറ്റഡിന്‍െറ (യു.കെ) മേല്‍വിലാസവും അവരുടെ സ്വതന്ത്ര ഓഡിറ്റര്‍മാര്‍ എന്നുപറഞ്ഞ് നല്‍കിയ ഇംഗിള്‍ ബട്ടി ആന്‍ഡ് കോ എന്ന കമ്പനിയുടെ വിലാസവും ഒന്നുതന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
