ഹാരിസൺ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ഹാരിസണ്‍ മലയാളം അടക്കം വിവിധ പ്ലാേൻറഷനുകള്ക്ക് കീഴിലെ 38,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ ഒാഫിസർ എം.ജി രാജമാണിക്യത്തിെൻറ നടപടികൾ ഹൈകോടതി റദ്ദാക്കി. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സർക്കാർ, പുറേമ്പാക്ക് ഭൂമികൾ തിരിച്ചു പിടിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് ഭൂമിയുടെ ഉടമസ്ഥാവകാശം ഏകപക്ഷീയമായി നിർണയിച്ച് തുടർ നടപടിയെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഭൂമി ഒഴിപ്പിക്കാൻ രാജമാണിക്യം നൽകിയ ഉത്തരവുകളും നോട്ടീസുകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
ഹാരിസൺ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അത് സ്ഥാപിക്കാൻ സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹാരിസണ്‍ മലയാളം കൈമാറ്റം ചെയ്ത ഭൂമിയുടെ കാര്യത്തിലും ഇടപെടുന്നില്ലെന്നും സിവിൽ കോടതി തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കെട്ടയെന്നും കോടതി പറഞ്ഞു. നിയമം പരിഗണിക്കാതെ ജനതാൽപര്യത്തിെൻറ പേരിലുള്ള സർക്കാർ ഇടപെടലുകളെ 192 പേജ് വിധിന്യായത്തിൽ കോടതി വിമർശിച്ചു. 1849 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1948ല്‍ ഹാരിസണ്‍ മലയാളമായി മാറിയെന്നും നൂറ്റാണ്ടായി കൈവശമുള്ള ഭൂമിക്ക് കൃത്യമായി നികുതി അടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹാരിസൺ കമ്പനിയടക്കം ഹരജി നൽകിയത്.
എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഹാരിസൺ ഭൂമി കൈയടക്കിയിരിക്കുന്നതെന്നും സർക്കാർ ഭൂമിയാണെന്ന് രേഖാമൂലം കണ്ടെത്തിയതിനാലാണ് തിരിച്ചുപിടിക്കലിെൻറ ഭാഗമായി സ്െപഷൽ ഒാഫിസർ നടപടിയാരംഭിച്ചതെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, സർക്കാർ ഭൂമിയിൽനിന്ന് അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് വ്യാജ രേഖയുടെയും തട്ടിപ്പിെൻറയും ഒത്തുകളിയുടെയും പേരു പറഞ്ഞ് കമ്പനിയുടെ ഉടമസ്ഥാവകാശം നിഷേധിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുത്ത് ഏകപക്ഷീയമായി ഭൂമി ഒഴിപ്പിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
