സൗദി വിസ വെരിഫിക്കേഷൻ; കേരളത്തിൽ സെന്റർ അനുവദിക്കണമെന്ന് ഹാരിസ് ബീരാൻ
text_fieldsന്യൂഡൽഹി: വിദഗ്ധ തൊഴിൽ വിസ അപേക്ഷിക്കുന്നവർക്ക് കൊച്ചിയിലും കോഴിക്കോടും സൗദി സർക്കാർ അംഗീകാരമുള്ള സെന്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി സൗദി അംബസാഡറെ കണ്ടു. പ്രഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് സൗദി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ, വെരിഫിക്കേഷന് സൗദി അംഗീകാരമുള്ള സെന്ററുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും വിസ അപേക്ഷകൾ കൂടുതൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണെന്നും എം.പി അംബാസഡറെ അറിയിച്ചു.
വെരിഫിക്കേഷന് കേരളത്തിലെ സാധാരണക്കാരായ അപേക്ഷാർഥികൾ രണ്ടു ദിവസത്തിലധികം ട്രെയിൻ യാത്ര ചെയ്താണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സെന്ററുകളിൽ എത്തുന്നത്. സൗദി സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർപ്രകാരം ജനുവരി 14 മുതൽ ടെസ്റ്റ് റിപ്പോർട്ടിലുള്ള നിബന്ധനകൾ കൂടുതൽ പ്രതിസന്ധിയുണ്ടാക്കി.
കോഴിക്കോടും കൊച്ചിയിലും വെരിഫിക്കേഷന് അംഗീകാരമുള്ള സെന്ററുകൾ പരിഗണിക്കാമെന്നും വിഷയം ഉടൻ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് അംബസാഡർ അറിയിച്ചിട്ടുണ്ടെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.