Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ത​ഭിന്നതകളില്ലാതെ...

മ​ത​ഭിന്നതകളില്ലാതെ ആ​മ്പ​ല്ലൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് അ​ങ്ക​ണ​ത്തി​ൽ സ​മൂ​ഹ​വി​വാ​ഹം

text_fields
bookmark_border
മ​ത​ഭിന്നതകളില്ലാതെ ആ​മ്പ​ല്ലൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് അ​ങ്ക​ണ​ത്തി​ൽ സ​മൂ​ഹ​വി​വാ​ഹം
cancel

ക​ഴ​ക്കൂ​ട്ടം: വ്യ​ത്യ​സ്​​ത മ​ത​ങ്ങ​ളി​ൽ​പെ​ട്ട എ​ട്ട് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​െ​പ​ട്ട​വ​രു​ടെ മം​ഗ​ല്യ​ത്തി​ന് ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള ആ​മ്പ​ല്ലൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് അ​ങ്ക​ണം സാ​ക്ഷി​യാ​യി. 
പ്ര​വാ​സി വ്യ​വ​സാ​യി​യും അ​ബൂ​ദ​ബി ലൈ​ല​ക്ക് ഗ്രൂ​പ്​ എം.​ഡി​യു​മാ​യ ച​ന്ത​വി​ള സ്വ​ദേ​ശി ആ​മ്പ​ല്ലൂ​ർ എം.​ഐ നി​വാ​സി​ൽ ആ​മ്പ​ല്ലൂ​ർ എം.​ഐ. ഷാ​ന​വാ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​മൊ​രു​ങ്ങി​യ​ത്. 

ജാ​തി​ക്കും മ​ത​ത്തി​നു​മ​തീ​ത​മാ​യി പ​ള്ളി​മു​റ്റ​ത്ത് ന​ട​ന്ന പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങു​ക​ൾ 100 ശ​ത​മാ​ന​വും ലോ​ക്​​ഡൗ​ൺ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ​വ​ർ വ​ധൂ​വ​ര​ന്മാ​ർ​ക്ക് ഹാ​ര​വും മം​ഗ​ള​പ​ത്ര​വും കൈ​മാ​റി. 

വി​വാ​ഹി​ത​രാ​യ വനിത​ക​ൾ​ക്കു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​മ്പ​ല്ലു​ർ എം.​ഐ. ഷാ​ന​വാ​സി​​െൻറ ഭാ​ര്യ ബി​ജി​ന ഷാ​ന​വാ​സ് വി​ത​ര​ണം ചെ​യ്​​തു. ചി​റ​യി​ൻ​കീ​ഴ് നൗ​ഷാ​ദ് ബാ​ഖ​വി, മൗ​ല​വി​മാ​രാ​യ നേ​മം സി​ദ്ദീ​ഖ് ഫൈ​സി, സി​ദ്ദീ​ഖ് സ​ഖാ​ഫി ആ​മ്പ​ല്ലൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ്, സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദ്ദീ​ൻ, മു​ൻ ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​മ്പ​ല്ലൂ​ർ നാ​സ​ർ, അ​ഡ്വ. നൗ​ഷാ​ദ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഡ്വ.​എം. മു​നീ​ർ, എ​ച്ച്.​പി. ഷാ​ജി, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ഷാ​മി​ലാ ബീ​ഗം, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - harmony story
Next Story