ഹരിത നേതാക്കളുടെ പ്രസ്താവന സ്വാഗതാർഹം -പി.എം.എ. സലാം
text_fieldsനാദാപുരം: മുസ്ലിം ലീഗ് നിലപാടുകളെയും സംഘടന ചട്ടക്കൂടിനെയും അംഗീകരിക്കുന്ന ആരെയും പാർട്ടി കൈവിടില്ലെന്നും പാർട്ടി ആശയങ്ങളോട് ചേർന്നുനിൽക്കുന്നുവെന്ന ഹരിത നേതാക്കളുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ലീഗ് സംസ്ഥാന ജനറൽ െസക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
നാദാപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആരെയും ചവിട്ടി പുറത്താക്കില്ല. പാർട്ടിയിൽനിന്ന് നേരത്തെ പലരും പുറത്തുപോയിട്ടുണ്ട്. തെറ്റുതിരുത്തി തിരിച്ചുവന്നപ്പോൾ അവരെ തിരിച്ചെടുക്കുകയും ചെയ്തിതിട്ടുണ്ട്. അഭിപ്രായ വ്യത്യാസമുള്ളവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനുള്ള ശ്രമമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്.
തെൻറ ആരോപണങ്ങൾ അർധസത്യമാണെന്ന ഹരിത നേതാക്കളുടെ പരാമർശം തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

