'ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ ഹാജരാകണമെന്ന് നിർദേശം
text_fieldsകോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ 'ഹരിത' ഭാരവാഹികൾ വനിത കമീഷന് മുന്നിൽ ഹാജരാകണമെന്ന് നിർദേശം. സെപ്റ്റംബർ ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനായിരുന്നു നിർദേശം.
എന്നാൽ, മലപ്പുറത്ത് ഹാജരാകാൻ പ്രയാസമുണ്ടെന്നും കോഴിക്കോട് സിറ്റിങ്ങിൽ പങ്കെടുക്കാമെന്നുമാണ് ഭാരവാഹികൾ അറിയിച്ചത്. കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുക്കുകയും ഭാരവാഹികളിൽനിന്ന് െമാഴിയെടുക്കുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് ഉടൻ സിറ്റി പൊലീസ് മേധാവിക്ക് കൈമാറും.
അതിനിടെ, ലീഗ് നേതൃത്വത്തിെൻറ നിർദേശം അവഗണിച്ച് കമീഷനിൽ നൽകിയ പരാതിയിൽ ഹരിത ഭാരവാഹികൾ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ഈ മാസം എട്ടിന് ചേരുന്ന ഉന്നതാധികാര സമിതി യോഗം തുടർനടപടി കൈക്കൊള്ളും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.




