Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികച്ചുവയോടെ...

ലൈംഗികച്ചുവയോടെ സംസാരിച്ചു' എം.എസ്.എഫ് പ്രസിഡന്‍റ് പി.കെ നവാസിനെതിരെ വനിതാ കമീഷനിൽ ഹരിതയുടെ പരാതി

text_fields
bookmark_border
PK Navas
cancel

കോ​ഴി​ക്കോ​ട്​: സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി അ​പ​മാ​നി​ച്ചെ​ന്ന്​​ ആ​രോ​പി​ച്ച്​ എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗ​മാ​യ 'എം.​എ​സ്.​എ​ഫ്​ ഹ​രി​ത' ഭാ​ര​വാ​ഹി​ക​ൾ വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി മു​സ്​​ലിം ലീ​ഗി​ൽ പു​തി​യ വി​വാ​ദം. ഹ​രി​ത​യു​ടെ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​ശ്​​നം ഇ​തോ​ടെ പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി. കോ​ഴി​ക്കോ​​ട്ടെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സും ഫോ​ണി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ൽ വ​ഹാ​ബും സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യെ​ന്ന​താ​ണ്​ പ​രാ​തി. മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വ​ത്തോ​ട്​ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ വ​നി​ത ക​മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്ന്​ ഹ​രി​ത ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഹ​രി​ത​യി​ൽ ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന ന​ട​ക്കു​ന്ന​തി​നി​ടെ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യെ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട്​ ആ​ലോ​ചി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കും മ​റ്റു നേ​താ​ക്ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന്​ പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ കോ​ഴി​ക്കോ​ട്​ ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ന​വാ​സ്​ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന്​ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ഹ​രി​ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​യോ​ട്-​ 'ഒ​രു വേ​ശ്യ​ക്കും ന്യാ​യീ​ക​ര​ണ​മു​ണ്ടാ​കു​മ​ല്ലോ, അ​ത്​ പ​റ​യൂ' എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ അ​പ​മാ​നി​ച്ച​ത​ത്രെ. ഹ​രി​ത​യു​ടെ നേ​താ​ക്ക​ൾ പ്ര​സ​വി​ക്കാ​ത്ത ഒ​രു​ത​രം പ്ര​ത്യേ​ക ഫെ​മി​നി​സ്​​റ്റു​ക​ളാ​ണെ​ന്നും മ​റ്റും​ മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ൽ വ​ഹാ​ബ്​ പ്ര​ച​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

പ്ര​ശ്​​ന​ത്തി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ പൊ​തു​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ത നേ​താ​ക്ക​ളാ​യ മു​ഫീ​ദ ത​സ്​​നി (വ​യ​നാ​ട്), ന​ജ്​​മ ത​ബ്​​ഷീ​റ (മ​ല​പ്പു​റം), വി.​കെ. ഷം​ന (കോ​ഴി​ക്കോ​ട്), ജു​വൈ​രി​യ (പാ​ല​ക്കാ​ട്), മി​ന ഫ​ർ​സാ​ന (മ​ല​പ്പു​റം), ഫ​ർ​ഹ (ക​ണ്ണൂ​ർ), ബ​രീ​ര താ​ഹ (കൊ​ല്ലം), അ​ന​ഘ (കോ​ഴി​ക്കോ​ട്), വി.​പി. ഫ​സീ​ല (മ​ല​പ്പു​റം), ആ​ഷി​ദ (എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ്​ പ​രാ​തി​യി​​ൽ ഒ​പ്പു​വെ​ച്ച​ത്. അ​തേ​സ​മ​യം, ഹ​രി​ത​യു​ടെ പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ന്നും ഇ​രു വി​ഭാ​ഗ​വു​മാ​യും പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്​​ത്​ പ​രി​ഹാ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​നി​ട​യി​ൽ വ​നി​ത ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം അ​റി​യി​ല്ലെ​ന്നും മു​സ്​​ലിം ലീ​ഗ്​ ജ​ന. സെ​ക്ര​ട്ട​റി​ പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

സം​ഘ​ട​ന ച​ട്ട​ക്കൂ​ടി​ന​ക​ത്തു​നി​ന്ന്​ പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യം വ​നി​ത ക​മീ​ഷ​നി​ൽ എ​ത്തി​ച്ച​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. 'ഹ​രി​ത' ഉ​യ​ർ​ത്തി​യ വി​ഷ​യ​ങ്ങ​ളും വ​നി​ത ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യ പ്ര​ശ്​​ന​വും പ​രി​ശോ​ധി​ച്ച്​ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

'ഹ​രി​ത'​ഭാ​ര​വാ​ഹി​ക​ൾ വ​നി​ത ക​മീ​ഷ​നു ന​ൽ​കി​യ പ​രാ​തി ഗൗ​ര​വ​ത​ര​മാ​ണെ​ന്ന്​ ക​മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ പറഞ്ഞു. അ​ങ്ങേ​യ​റ്റം സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ​തെ​ന്നും കാ​സ​ർ​കോ​ട്​ വ​നി​ത ക​മീ​ഷ​ൻ സി​റ്റി​ങ്ങി​നു​ശേ​ഷം അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSFMSF harithaWomenPK Navas
News Summary - Haritha files complaint against MSF President PK Nawaz in Women's Commission
Next Story