ഹാരിസൺസ് ഇനിമുതൽ കരമടക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ
text_fieldsകൊല്ലം: ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനി ഇനിമുതൽ കരമടക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരിൽ. കമ്പനിയുടെ ൈകവശം കേരളത്തിലുള്ള ഒരു ലക്ഷത്തോളം ഏക്കർ ഏറ്റെടുത്തതായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാജ്ഞിയുടെ പേരിൽ കരമടക്കുകയെന്ന അവസ്ഥയാണുണ്ടായത്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസിെൻറ പേരിലാണ് ഹാരിസൺസ് ഇതുവരെ കരമടച്ചിരുന്നത്. ഇൗ കമ്പനിയുടെ സ്വത്തുവകകൾ ഏറ്റെടുത്തതായാണ് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചത്. ഹാരിസൺസിന് കോടികളുടെ വായ്പ അനുവദിച്ചുവന്ന ബാങ്കുകളാണ് പ്രതിസന്ധിയിലാവുക. കരം അടച്ച രസീതുകളുടെയും ൈകവശാവകാശ സർട്ടിഫിക്കറ്റുകളുടെയും ബലത്തിലാണ് ബാങ്കുകൾ വായ്പ അനുവദിച്ചുവന്നിരുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാണ് ഇനി വായ്പ അനുവദിക്കേണ്ടിവരിക.
മലയാളം പ്ലാേൻറഷൻസ്, മലയാളം റബർ ആൻഡ് ടീ െപ്രാഡ്യൂസ് കമ്പനി, ഹാരിസൺസ് ആൻഡ് േക്രാസ് ഫീൽഡ് ലിമിറ്റഡ്, ഈസ്റ്റ് ഇന്ത്യ ടീ ആൻഡ് െപ്രാഡ്യൂസ് ലിമിറ്റഡ് എന്നീ ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്ന ഭൂമിയാണ് ഇപ്പോൾ ഹാരിസൺസ് മലയാളം (ഇന്ത്യ) ലിമിറ്റഡ് എന്ന കമ്പനി ൈകവശം െവച്ചുവരുന്നത്. ഇൗ കമ്പനികളെല്ലാം ലയിച്ച് 1976ൽ മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ് യു.കെ) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനി രൂപം കൊണ്ടിരുന്നു. ഇൗ കമ്പനിയുടെ പേരിലാണ് ഹാരിസൺസ് കരമടച്ചുവന്നത്. ഇൗ കമ്പനി പരിച്ചുവിട്ട് 2017 ഫെബ്രുവരി 14, 21 തീയതികളിലാണ് ബ്രിട്ടീഷ് കമ്പനികാര്യ വകുപ്പ് വിജ്ഞാപനം ഇറക്കിയത്.
ബ്രിട്ടീഷ് രാജ്ഞി കേരളത്തിലെ ഒരു ലക്ഷം ഏക്കറിെൻറ ഉടമയായ വിചിത്രനടപടിയാണ് ഉണ്ടായിരിക്കുന്നത്. മലയാളം പ്ലാേൻഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് തങ്ങളുടെ ആസ്തിവകകൾ മുഴുവൻ ഇന്ത്യയിലെ ഹാരിസൺസ് മലയാളം, സെസ്ക്, സെൻറിനൽ ടീ ലിമിറ്റഡ് എന്നീ കമ്പനികളിലാണെന്ന് അവരുടെ വാർഷിക റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടിൽ കൈവശഭൂമിയുടെ ഉടമസ്ഥത മലയാളം പ്ലാേൻഷൻസിന് (ഹോൾഡിങ്) ആണെന്നുമാണ് പറയുന്നത്. എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ, െഎ.ഡി.ബി.െഎ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളാണ് ഹാരിസൺസിന് കോടികൾ വായ്പയായി അനുവദിച്ചുവരുന്നത്. 2010 മുതൽ ഇതുവരെ 100 കോടിയോളമാണ് കമ്പനി വായ്പയെടുത്തത്. ഇതിൽ 42 കോടിയോളം ഇനിയും തിരിച്ചടക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
