ഹാരിസൺസ് ഭൂമിയുടെ കരം: ഉത്തരവിറക്കാൻ ധാരണ
text_fieldsതിരുവനന്തപുരം: ഹാരിസൺസിേൻറതടക്കുള്ള വിദേശ കമ്പനികളുടെ തോട്ടഭൂമിക്ക് ഭൂനി കുതി അടയ്ക്കുന്ന കാര്യത്തിൽ ഉത്തരവിറക്കാൻ ധാരണ. സർക്കാർ നിലപാട് ഹാരിസൺസിന് അ നുകൂലമെന്നാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞത്. കഴിഞ്ഞദ ിവസം മന്ത്രി ഇ. ചന്ദ്രശേഖരന് ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയിലെത്താതെ തടഞ്ഞുവെ ച്ചെങ്കിലും അതുകൊണ്ട് ഗുണമുണ്ടാവില്ല.
കരം സ്വീകരിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പി.എച്ച്. കുര്യന് റവന്യൂ മന്ത്രിക്ക് കൈമാറിയത്. അത് ഈ ആഴ്ച നടക്കുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
സിവില്‍ കോടതി വിധിക്ക് വിധേയമായി ഭൂനികുതി അടയ്ക്കാം എന്ന വ്യവസ്ഥയോടെയാണ് ഉത്തരവെങ്കില്‍ സര്‍ക്കാറും ഹാരിസണും സിവില്‍ കോടതിയെ സമീപിക്കേണ്ടിവരും. തുടര്‍ന്നുള്ള സിവില്‍ കോടതി വിധിക്കനുസരിച്ചേ കരം സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍, ഈ വ്യവസ്ഥയില്ലാതെയാണ് ഉത്തരവിറങ്ങുന്നതെങ്കില് തങ്ങള്‍ കൈവശം െവച്ചിരിക്കുന്ന മുഴുവന്‍ പാട്ടഭൂമിയും കരമടച്ച് ഹാരിസണ്‍ സ്വന്തമാക്കാനാകും. വ്യവസ്ഥകളോടെയാണോ അല്ലാതെയാണോ ഉത്തരവിറങ്ങുന്നതെന്ന ചോദ്യത്തിന് റവന്യൂ മന്ത്രിക്കും ഉത്തരമില്ല.
താൻ യാത്രയിലാണെന്നും തിങ്കളാഴ്ച അറിയിക്കാമെന്നുമാണ് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞത്. ഉത്തരവിൽ വ്യവസ്ഥയില്ലെങ്കിൽ വിവിധ കമ്പനികള്‍ കൈവശം െവച്ചിരിക്കുന്ന മുഴുവന്‍ പാട്ടഭൂമിയും അവര്‍ക്ക് കരമടച്ച് സ്വന്തമാക്കാനാകും. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് നഷ്ടപ്പെടുക.
ഹൈകോടതിയും സുപ്രീംകോടതിയും സര്‍ക്കാറിനോടും ഹാരിസൺസിനോടും ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാണ് ഉത്തരവിട്ടത്. സി.പി.ഐ നേതൃത്വവും ഇക്കാര്യത്തിൽ എതിർപ്പുമായി രംഗത്തുവന്നിട്ടില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിൽ രാഷ്ട്രീയ ധാരണയിലെത്തിയിട്ടുണ്ടെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
