ഹാരിസണ്‍സ് വിദേശ കമ്പനി: തെളിവുകള്‍ നിരത്തി സ്പെഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ട്
text_fieldsകൊല്ലം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് വിദേശ കമ്പനിയാണെന്നതിന് തെളിവുകള്‍ നിരത്തി റവന്യൂ സ്പെഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ട്.
രാജ്യത്തിന്‍െറ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഇതു കണ്ടത്തൊന്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം വേണമെന്നും റവന്യൂ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് 75,000 ഏക്കറിലേറെ ഭൂമി കൈവശം വെക്കുന്ന കമ്പനിയുടെ വിദേശ ഉടമകളുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. കമ്പനിയുടെ യഥാര്‍ഥ ഉടമ ബ്രിട്ടനിലെ നികുതിരഹിത പ്രദേശമായ ചാനല്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആംബിള്‍ഡൗണ്‍ ഇന്‍വെസ്റ്റ്മെന്‍റ് എന്ന സ്ഥാപനമാണ്.
ആ കമ്പനിയുടെ 100 ശതമാനം ഓഹരികളും ആന്തണി ജാക് ഗ്വിന്നസ് എന്നയാളുടേതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്ത കണ്ടത്തെലുകള്‍ ശരിവെക്കുന്നതാണ് രാജമാണിക്യത്തിന്‍െറ റിപ്പോര്‍ട്ട്.
ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവര്‍ക്ക് ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൈവശ ഭൂമിയുടെ ഉടമാവകാശം വിദേശ കമ്പനികള്‍ക്കാണെന്ന് ഹാരിസണ്‍സ് മലയാളം കമ്പനി 2015 -16 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ ഭൂമിയടക്കം സ്വത്തുവകകളുണ്ടെന്ന് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ് -യു.കെ) ലിമിറ്റഡിന്‍െറ 2015 - 16 വാര്‍ഷിക റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. 1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍റ് ആക്ട്, 1973ലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം (ഫെറ) എന്നിവയുടെ ലംഘനമാണ് ഹാരിസണ്‍സ് നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി കോടതിയെയും സര്‍ക്കാര്‍ വകുപ്പുകളെയും ജനങ്ങളെയും കബളിപ്പിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാന്‍ സ്പെഷല്‍ ഓഫിസറായി എം.ജി. രാജമാണിക്യത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
അഞ്ച് ജില്ലയിലായി കമ്പനിയുടെ പക്കലുള്ള 30,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് അദ്ദേഹം ഉത്തരവിറക്കി. അതിനെതിരെ കമ്പനി ഹൈകോടതിയില്‍ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്ത് എട്ട് ജില്ലയിലായി കമ്പനി 75,000 ഏക്കറിലേറെ ഭൂമി കൈവശം വെക്കുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.