ഹരിപ്പാട്ടെ കടയുടമയുടെ സമ്പർക്ക പട്ടിക: തുണിക്കടയിൽ വന്നവരിൽ 'എം.എസ്. ധോണി'യും
text_fieldsഹരിപ്പാട്: തുണിക്കടയിലെ സന്ദർശക ലിസ്റ്റ് പരിശോധിക്കാനെത്തിയ ആരോഗ്യപ്രവർത്തകർ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ പേര് കണ്ട് ഞെട്ടി. കടയുടമക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ആരോഗ്യപ്രവർത്തകർ കടയിൽ വന്നുപോയവർ ആരൊക്കെയാണെന്ന് അറിയാൻ എത്തിയത്.
300 േപരിൽ ഒരാൾ എം.എസ്. ധോണിയായിരുന്നു. മൊബൈൽ നമ്പറിൽ വിളിച്ചപ്പോഴാണ് പേര് വ്യാജമാണെന്ന് അറിയുന്നത്. ഉത്തരേന്ത്യയിൽനിന്ന് എത്തിയ ഒരു ധോണി പറ്റിച്ച പണിയാണിതെന്ന് ഒടുവിൽ മനസ്സിലായി.
ഇത്തരത്തിൽ പല വ്യാജപേരുകളും നമ്പറുകളും സന്ദർശക ലിസ്റ്റിൽ കാണാറുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇത് ജോലിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നും അവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

