ഹരിപ്പാട് ദേശീയപാതയിൽ വാനും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
text_fieldsആലപ്പുഴ: ഹരിപ്പാട് ദേശീയപാതയിൽ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ ്റു. വാൻ ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി ഷാരോൺ (26) ആണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരം.
പരിക്കേറ്റവരെ ഹരി പ്പാട്, കായംകുളം താലൂക്ക് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ 5.15ന് ചേപ്പാട് ജംങ്ഷനിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ടെംബോ ട്രാവലർ പച്ചക്കറി ലോറിയും മറ്റൊരു ലോറിയിലുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടസമയത്ത് ടെംബോ ട്രാവലറിൽ ഉണ്ടായിരുന്ന 20 പേരിൽ അധികം സ്ത്രീകളായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകര അടിയന്നൂരിൽ നിന്ന് കുട്ടിയുടെ ചോറൂണിനായി ചോറ്റാനിക്കരയിലേക്ക് പോയതായിരുന്നു സംഘം. മേട്ടുപ്പാളയത്തിന് നിന്ന് പച്ചക്കറി കയറ്റി കായംകുളത്തേക്ക് വരികയായിരുന്നു ലോറി.
മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് വാനിൽ നിന്ന് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രണ്ടര മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.