ഹരിഹര വർമ വധം; നാല് പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: രത്ന വ്യാപാരിയായ ഹരിഹര വർമയെ കൊലപ്പെടുത്തിയ കേസിലെ ആദ്യ നാല് പ്രതികളുടെയും ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. വിചാരണ കോടതി ശിക്ഷിച്ച അഞ്ചാം പ്രതിയെ തെളിവുകളില്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. തിരുവനന്തപുരം അഡീ. സെഷൻസ് കോടതി ശിക്ഷിച്ച ഒന്നു മുതൽ നാല് വരെ പ്രതികളായ തലശ്ശേരി എരഞ്ഞോളി സ്വദേശി എം. ജിതേഷ്, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, തലശ്ശേരി നിർമലഗിരി സ്വദേശി രാഖിൽ, ചാലക്കുടി കുട്ടിക്കട സ്വദേശി രാഗേഷ് എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്. അഞ്ചാം പ്രതി കൂർഗ് സിദ്ധാപൂർ സ്വദേശി ജോസഫിനെയാണ് വെറുതെവിട്ടത്.
വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ആറാം പ്രതി അഭിഭാഷകനായിരുന്ന ഹരിദാസിനെ വിചാരണ കോടതി വെറുതെവിട്ടതിനെതിരെ ഹരിഹര വർമയുടെ ഭാര്യമാർ നൽകിയ പുനഃപരിശോധന ഹരജി ഡിവിഷൻ ബെഞ്ച് തള്ളി.
2012 ഡിസംബര്‍ 24ന് വട്ടിയൂര്‍ക്കാവ് കേരള നഗറിലെ ഹരിദാസിെൻറ മകളുടെ വീട്ടില്‍ വെച്ചാണ് ഹരിഹര വർമ കൊല്ലപ്പെട്ടത്. രത്നങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ ഇടപാട് സംബന്ധിച്ച സംസാരത്തിനിടെ ഹരിഹര വര്‍മയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കി. ഹരിദാസിന് മയക്ക് മരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയും ചെയ്തു.
ഇരുവരുടെയും കഴുത്ത് ഞെരിച്ചശേഷം ബോധം നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കിയ പ്രതികള്‍ രത്നങ്ങളുമായി വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. വർമയിൽനിന്ന് കണ്ടെത്തിയത് വ്യാജ രത്നങ്ങളാണെന്ന ആദ്യ നിഗമനം പൊലീസ് തിരുത്തുകയും കോടികൾ വിലമതിക്കുന്നവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

