Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകർക്ക്​...

മാധ്യമപ്രവർത്തകർക്ക്​ മർദനം; കോൺഗ്രസ്​ നേതാക്കൾക്കെതിരെ നടപടിക്ക്​ ശിപാർശ

text_fields
bookmark_border
praveen kumar
cancel
camera_alt

കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ പ്രവീൺ കുമാർ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു

കോഴിക്കോട്​: മാധ്യമപ്രവർത്തകർക്ക്​ മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ്​ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ശിപാർശ. നാല്​ പേർക്കെതിരെ നടപടിയെടുക്കണമെന്ന ശിപാർശയുള്ള റിപ്പോർട്ട്​ ഡി.സി.സി നേതൃത്വം ഇന്ന്​ ഉച്ചയോടെ കെ.പി.സി.സിക്ക്​ സമർപ്പിക്കും. റിപ്പോർട്ട്​ ഡി.സി.സിയുടെ ശിപാർശ സഹിതം ഇന്ന്​ കെ.പി.സി.സി പ്രസിഡന്‍റിന് സമർപ്പിക്കുമെന്നും ഇന്ന്​ വൈകീട്ട്​ അല്ലെങ്കിൽ നാളെ രാവിലെ തന്നെ നടപടിയുണ്ടാകു​െമന്നും ഡി.സി.സി പ്രസിഡന്‍റ്​ പ്രവീൺ കുമാർ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എലത്തൂർ മണ്ഡലം കോൺ​ഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേളന്നൂർ സബ്​ രജിസ്​ട്രാർ ഓഫിസിന്​ മുന്നിൽ നടന്ന ധർണ ഉദ്​ഘാടനം ചെയ്​ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'​ഗ്രൂപ്പ്​ യോഗം നടന്നത്​ അന്വേഷണ കമീഷന്‍റെ പരിധിയിൽ വന്നിട്ടില്ല. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതാണ്​ അന്വേഷിച്ചത്​. അതിന്​ മാധ്യമ പ്രവർത്തകരുടെയും യോഗത്തിൽ പ​ങ്കെടുത്തവരുടെയും പ്രസ്​ ക്ലബ്​ ഭാരവാഹികളുടെയുമൊക്കെ മൊഴി എടുത്തിട്ടുണ്ട്​. ഇന്നലെ രാത്രിയാണ്​ റിപ്പോർട്ട്​ കിട്ടിയത്​. പക്ഷേ, ഡി.സി.സിയുടെ ശിപാർശ കൂടി വേണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ ആവശ്യ​​പ്പെട്ടതിനാലാണ്​ സമർപ്പിക്കാൻ വൈകിയത്​. അ​ന്വേഷണം നിഷ്​പക്ഷമായിരുന്നു. അഞ്ച്​ ദിവസത്തിനുള്ളിൽ റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ ആവശ്യ​പ്പെട്ടിരുന്നത്​. എന്നാൽ, മൂന്നാം ദിവസം തന്നെ റിപ്പോർട്ട്​ ലഭിച്ചു'- പ്രവീൺ കുമാർ പറഞ്ഞു.

എന്താണ്​ റിപ്പോർട്ടിലെ ശിപാർശ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​, അത്​ പാർട്ടി രേഖ ആയതിനാൽ ഇ​പ്പോൾ പറയാനാകില്ലെന്നായിരുന്നു പ്രവീൺ കുമാറിന്‍റെ പ്രതികരണം. എന്നാൽ, ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ്​ രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ്​ ഇ. പ്രശാന്ത് എന്നിവരെ സസ്​പെൻഡ്​ ചെയ്യണമെന്നാണ്​ റിപ്പോർട്ടിലെ പ്രധാന ശിപാർശയെന്നാണ്​ സൂചന. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ്​ കെ. സുരേഷിനെ പരസ്യമായി താക്കീത്​ ചെയ്യണമെന്നും മുൻ ഡി.സി.സി പ്രസിഡന്‍റ്​ യു. രാജീവൻ പരസ്യമായി ഖേദപ്രകടിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്​. കെ.പി.സി.സിയാണ്​ റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​.

സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജോ​ണ്‍ പൂ​ത​ക്കു​ഴി എ​ന്നി​വ​രാ​യിരുന്നു അന്വേഷണ​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച എ ​ഗ്രൂ​പ്പി​ലെ വി​ഭാ​ഗം ന​ട​ത്തി​യ ര​ഹ​സ്യ​യോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​ മാധ്യമപ്രവർത്തകർക്കാണ്​​​ മ​ർ​ദ​ന​മേ​റ്റ​ത്. മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ യു. ​രാ​ജീ​വ​ന്‍ അ​ട​ക്കം 20 കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ ക​സ​ബ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack on journalistcongress attack
News Summary - Harassment of journalists; Recommendation for action against Congress leaders
Next Story