Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡന പരാതി നൽകിയ യുവതിക്കെതിരെ പരാതിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ

text_fields
bookmark_border
പീഡന പരാതി നൽകിയ യുവതിക്കെതിരെ പരാതിയുമായി എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ
cancel

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരായ പീഡന കേസ് നിലനില്‍ക്കെ പരാതി ഉന്നയിച്ച യുവതിക്കെതിരെ കുന്നപ്പിള്ളിയുടെ ഭാര്യയുടെ പരാതി. യുവതി കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്നാണ് പരാതി. പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ മറിയാമ്മ പരാതി നല്‍കിയത്. ഇന്നലെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേർത്തിട്ടുണ്ട്.

അതിനിടെ എം.എൽ.എക്കെതിരായ പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയതായി പരാതിക്കാരിയായ യുവതി പറഞ്ഞു. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഹണിട്രാപ്പിൽ പെടുത്തുമെന്ന് എം.എൽ.എ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story