പീഡനക്കേസ്: സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു
text_fieldsകോഴിക്കോട്: എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡനക്കേസിലും താൽക്കാലിക ആശ്വാസം. കേസിൽ സിവികിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ കോഴിക്കോട് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി തടഞ്ഞു.
2020ൽ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി നിര്‍ദേശം. പൊലീസ് തടസ്സ ഹരജി നല്‍കിയിരുന്നില്ല.
ഈ മാസം അഞ്ചിന് ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. നേരത്തെ, ആദ്യത്തെ കേസിൽ
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതി നൽകിയത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

