Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ബാബുരാജിനെതിരെ പീഡനക്കേസ്; കേസെടുത്തത് റിസോർട്ട് ജീവനക്കാരിയുടെ പരാതിയിൽ

text_fields
bookmark_border
Actor Baburaj
cancel

അടിമാലി: സ്ത്രീപീഡനത്തിന്​ ‘അമ്മ’ മുൻ ഭാരവാഹി കൂടിയായ നടൻ ബാബുരാജിനെതിരെയും കേസ്​. ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിമാലി പൊലീസ്​ കേസ് രജിസ്റ്റർ ചെയ്തത്​.

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചുവെന്നാണ് ജീവനക്കാരിയുടെ പരാതി. യുവതി ഡി.ഐ.ജിക്ക് ഓൺലൈനായി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

ബിരുദ പഠനത്തിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. ബാബുരാജിന്റെ ജന്മദിന ആഘോഷം റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസിലാക്കി ‘കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയ സിനിമയുടെ ചർച്ചക്കെന്ന് പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വസതിയിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നാണ് പറഞ്ഞത്.

ഒരു ദിവസം ആലുവയിലെ വസതിയിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്ന് ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് മുറിയിലേക്കെത്തിയ ബാബുരാജ് പീഡിപ്പിച്ചു. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാമെന്ന് പറഞ്ഞ് വിളിച്ചെങ്കിലും താൻ വിസമ്മതിച്ചെന്നും പരാതിയിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harassment case against actor Baburaj; The case was registered on the complaint of the resort employee
Next Story