ആർ.എസ്.എസ് ശാഖയിലെ പീഡനം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്തു
text_fieldsകോട്ടയം: ആർ.എസ്.എസ് ശാഖയിൽ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഒടുവിൽ പൊൻകുന്നം പൊലീസ് കേസെടുത്തു. നിയമോപദേശത്തിന്‍റെ ഉൾപ്പെടെ അടിസ്ഥാനത്തിൽ ആർ.എസ്.എസ് പ്രവർത്തകനെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനാണ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ നീധീഷ് മുരളീധരനെതിരെയാണ് കേസ്. കോട്ടയം എലിക്കുളം സ്വദേശി അനന്തുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തമ്പാനൂർ പൊലീസ് ആദ്യം രജിസ്റ്റർചെയ്ത കേസ് നടപടിക്രമങ്ങൾക്കുശേഷം പൊൻകുന്നം പൊലീസിന് കൈമാറുകയായിരുന്നു.
ഒക്ടോബർ ഒമ്പതിനാണ് യുവാവിനെ തമ്പാനൂരിലെ ലേഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടിക്കാലം മുതൽ തനിക്ക് ആർ.എസ്.എസ് ശാഖയിൽ ലൈംഗികപീഡനം ഏൽക്കേണ്ടിവന്നെന്നും അയൽവാസിയായ ആർ.എസ്.എസ് പ്രവർത്തകനാണ് തന്നോട് ഈ അതിക്രമം കാട്ടിയതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

