Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ വീണ്ടും പീഡനം; അതിക്രമത്തിനിരയായത് എട്ട് വയസുകാരി

text_fields
bookmark_border
child rape
cancel

കൊച്ചി: ആലുവയിൽ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പുലർച്ചെ രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിര​ച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച് നഗ്നയായ നിലയിലായിരുന്നു കുട്ടി. പീഡനത്തിൽ പരിക്കേറ്റ പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പെൺകുട്ടിയെ തട്ടികൊണ്ട് പോയ ആളുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടു​ണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. 10 വർഷമായി ആലുവയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു കുടുംബം.

ആലുവയിൽ ജൂലൈ 28ന് ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harassment again in Aluva; The victim was an eight-year-old girl
Next Story