Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധന്യ സുരേഷിനെ...

ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ചയാൾക്കെതിരെ വനിത കമീഷൻ കേസ്​

text_fields
bookmark_border
sreedhanya-23
cancel

തിരുവനന്തപുരം: വയനാട്ടിലെ ഗോത്രവിഭാഗത്തിൽനിന്ന്​ രാജ്യത്ത്​ ആദ്യമായി സിവിൽ സർവിസസ്​ പരീക്ഷയിൽ ഉന്നത റാങ് ക് നേടിയ വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ച്​ ഫേസ്​​ബുക്കിൽ കമൻറിട്ടയാൾക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിയിൽനിന്ന്​ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈ‍​െൻറ നിർദേശപ്രകാരമാണ് നടപടി. പന്തളം സ്വദേശി അജയകുമാർ എന്നയാളാണ് ശ്രീധന്യയെ അധിക്ഷേപിച്ച്​ ഫേസ്​ബുക്കിൽ മോശം കമൻറിട്ടത്. സ്​ത്രീകളോടുളള ഇത്തരം മനോഭാവം അനുവദിക്കാനാവില്ലെന്നും അധികാരികൾ ഉടനടി കർശന നടപടിയെടുക്കണമെന്നും ജോസ​െഫെൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen commissionsreedhanya
News Summary - Harassing against Sreedhanya- Women Commission file case- Kerala news
Next Story