സന്തോഷത്തിന്റെ വാക്സിനുമായി ഹാപ്പിനസ് എഡിഷൻ 2021
text_fieldsകോഴിക്കോട്: ലോകം സന്തോഷത്തിന് വേണ്ടി ഇത്രമേൽ കാത്തിരുന്നൊരു കാലം വേറെയുണ്ടോ? മാസ്കില്ലാതൊന്ന് മിണ്ടിപ്പറയാൻ, കൂടപ്പിറപ്പിനെയൊന്ന് ആലിംഗനം ചെയ്യാൻ, അകലങ്ങളില്ലാതടുത്തിരിക്കാൻ ഇനിയെത്രനാൾ കാത്തിരിക്കണമെന്ന ആധിപൂണ്ട നാളുകളിലേക്കാണ് പ്രതീക്ഷയുടെ പൊൻവെളിച്ചം പരത്തി 2021 പിറക്കുന്നത്. മഹാമാരിക്കാലത്ത് നമ്മുടെ മനസ്സുകൾക്കും, ജീവിതങ്ങൾക്കുമേറ്റ മുറിവുകൾക്ക് പരിഹാരം കണ്ടെത്താൻ വഴികാട്ടുകയാണ് മലയാളികളുടെ വിശ്വസ്ത കുടുംബ പ്രസിദ്ധീകരണമായ 'മാധ്യമം കുടുംബം' മാസികയും. മലയാളി കുടുംബങ്ങൾക്കുള്ള മാധ്യമത്തിെൻറ പുതുവർഷ സമ്മാനമാണ് പോസ്റ്റ് കോവിഡ് യൂട്ടിലിറ്റി ഗൈഡായ 'ഹാപ്പിനസ് എഡിഷൻ 2021'.
രണ്ട് വാല്യങ്ങളുള്ള ഈ സ്പെഷൽ എഡിഷനിലെ 252 പേജുകളിലായി പരന്നുകിടക്കുന്നത് മുഴുവൻ ന്യൂ നോർമൽ കാലത്തേക്കുള്ള സന്തോഷത്തിെൻറ വാക്സിനാണ്. കോവിഡ് കാലം കവർന്നെടുത്ത സന്തോഷം തിരികെ കൊണ്ടുവരാനായി വിവിധ മേഖലകളിലെ വിദഗ്ധർ കണ്ടെത്തിയ ആധികാരികവും പ്രായോഗികവുമായ നിർദേശങ്ങൾ ഹെൽത്ത്, വെൽത്ത്, വെൽനസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് വിന്യസിച്ചിരിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിെൻറയും ആരോഗ്യവും സന്തോഷവും വരും വർഷത്തെ 12 മാസവും വിലയിരുത്താൻ സഹായിക്കുന്ന 'ഹാപ്പിനസ് ഹാൻഡ് ബുക്ക്' സന്തോഷപ്പതിപ്പിനൊപ്പം സൗജന്യമാണ്. കൂടാതെ, റിപ്പിൾ ടീ പാക്കറ്റും കെ. പി നമ്പൂതീരിസ് ഹെർബൽ പേസ്റ്റ് വായനക്കാർക്ക് സൗജന്യമായി ലഭിക്കും.
പുതുകാല ജീവിതത്തിന് ഉത്തമ വഴികാട്ടിയായ ഹാപ്പിനസ് എഡിഷൻ വെള്ളിയാഴ്ചയാണ് വിപണിയിലെത്തുക. www.readwhere.com, www.magzter.com എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായും വായിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

