എന്‍ജിന്‍ തകരാര്‍: ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസ് പാളത്തില്‍ കുടുങ്ങി
text_fieldsവടക്കാഞ്ചേരി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസ് പാളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തയാറാകാതിരുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ മണിക്കൂറോളം വലഞ്ഞു. ഇത് വരുത്തിയത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. പ്രകോപിതരായ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ തള്ളിക്കയറി. പിന്നീട് വന്ന വേണാട് എക്സ്പ്രസ് തടഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഹാപ്പയില്‍നിന്ന് തിരുനെല്‍വേലിക്ക് പോകുന്ന എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ വിട്ട് അല്‍പസമയത്തിനകം പാളത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ട്രെയിന്‍ പിറകോട്ടെടുത്ത് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഒന്നര മണിക്കൂറായിട്ടും പകരം സംവിധാനമൊന്നും ഒരുക്കാത്ത റെയില്‍വേ നടപടിയില്‍ യാത്രക്കാര്‍ ക്ഷുഭിതരായി. റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഉച്ചതിരിഞ്ഞ് 2.40ന് എത്തിയ വേണാട് എക്സ്പ്രസ് യാത്രക്കാര്‍ തടഞ്ഞിട്ടു.
ഇതോടെ ഷൊര്‍ണൂര്‍ തൃശൂര്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തങ്ങളുടെ ട്രെയിന്‍ കടത്തിവിട്ടതിനുശേഷം മാത്രം ട്രെയിന്‍ സര്‍വിസ് ആരംഭിച്ചാല്‍ മതിയെന്ന യാത്രക്കാരുടെ നിലപാടില്‍ പ്രശ്നം രൂക്ഷമായതോടെ എറണാകുളത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ചരക്കുവണ്ടി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ട് എന്‍ജിന്‍ ഹാപ്പ ട്രെയിനിലേക്ക് മാറ്റി മൂന്നുമണിയോടെ യാത്ര തുടര്‍ന്നു. തടഞ്ഞിട്ട വേണാട് 3.15 ഓടെ സ്റ്റേഷന്‍വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
